SPORTS

മെസിയോ എംബാപ്പെയോ?


പാ​​​രീ​​​സ്: ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ മി​​​ക​​​ച്ച പു​​​രു​​​ഷ ഫു​​​ട്ബോ​​​ൾ താ​​​ര​​​ത്തി​​​നു​​​ള്ള ഫി​​​ഫ ബെ​​​സ്റ്റ് പു​​​ര​​​സ്കാ​​​ര​​​പ്ര​​​ഖ്യാ​​​പ​​​നം ഇ​​​ന്ന്. ലോ​​​ക​​​ക​​​പ്പ് ജേ​​​താ​​​വെ​​​ന്ന നി​​​ല​​​യി​​​ൽ അ​​​ർ​​​ജ​​​ന്‍റൈ​​​ൻ താ​​​രം ല​​​യ​​​ണ​​​ൽ മെ​​​സി​​​ക്കാ​​​ണു സാ​​​ധ്യ​​​ത. പാ​​​രീ​​​സി​​​ലാ​​​ണു പു​​​ര​​​സ്കാ​​​ര​​​ദാ​​​ന​​​ച്ച​​​ട​​​ങ്ങ്. മി​​​ക​​​ച്ച പു​​​രു​​​ഷ ഫു​​​ട്ബോ​​​ൾ താ​​​ര​​​ത്തി​​​നു​​​ള്ള ചു​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക​​​യി​​​ൽ ല​​​യ​​​ണ​​​ൽ മെ​​​സി, കി​​​ലി​​​യ​​​ൻ എം​​​ബാ​​​പ്പെ, ക​​​രിം ബെ​​​ൻ​​​സേ​​​മ എ​​​ന്നി​​​വ​​​രാ​​​ണ് ഇ​​​ടം​​​പി​​​ടി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​ല​​​ക്സ് മോ​​​ർ​​​ഗ​​​ൻ (യു​​​എ​​​സ്), അ​​​ല​​​ക്സി​​​യ പ്യൂ​​​ട്ട​​​യ​​​സ് (സ്പെ​​​യി​​​ൻ), ബെ​​​ത്ത് മീ​​​ഡ് (ഇം​​​ഗ്ല​​​ണ്ട്) എ​​​ന്നി​​​വ​​​രാ​​​ണു മി​​​ക​​​ച്ച വ​​​നി​​​താ താ​​​ര​​​ത്തി​​​നു​​​ള്ള പു​​​ര​​​സ്കാ​​​ര​​​പ്പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള​​​ത്.

അ​​​ർ​​​ജ​​​ന്‍റീ​​​ന ദേ​​​ശീ​​​യ ടീം ​​​പ​​​രി​​​ശീ​​​ല​​​ക​​​ൻ ല​​​യ​​​ണ​​​ൽ സ്ക​​​ലോ​​​നി, റ​​​യ​​​ൽ മ​​​ഡ്രി​​​ഡ് പ​​​രി​​​ശീ​​​ല​​​ക​​​ൻ കാ​​​ർ​​​ലോ ആ​​​ഞ്ച​​​ലോ​​​ട്ടി, മാ​​​ഞ്ച​​​സ്റ്റ​​​ർ സി​​​റ്റി പ​​​രി​​​ശീ​​​ല​​​ക​​​ൻ പെ​​​പ് ഗ്വാ​​​ർ​​​ഡി​​​യോ​​​ള എ​​​ന്നി​​​വ​​​ർ മി​​​ക​​​ച്ച പു​​​രു​​​ഷ ടീം ​​​പ​​​രി​​​ശീ​​​ല​​​ക​​സ്ഥാ​​ന​​ത്തേ​​ക്കു മ​​​ത്സ​​​രി​​​ക്കും. ഫി​​​ഫ​​​യും ഫ്രാ​​​ൻ​​​സ് ഫു​​​ട്ബോ​​​ളും സം​​​യു​​​ക്ത​​​മാ​​​യി അ​​​വാ​​​ർ​​​ഡ് ന​​​ൽ​​​കു​​​ന്ന പ​​​തി​​​വ് 2016ൽ ​​​അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​ശേ​​​ഷം 2019ൽ ​​​മെ​​​സി ഫി​​​ഫ ബ​​​ഹു​​​മ​​​തി നേ​​​ടി​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ ര​​​ണ്ടു വ​​​ർ​​​ഷം റോ​​​ബ​​​ർ​​​ട്ട് ലെ​​​വ​​​ൻ​​​ഡോ​​​വ്സ്കി​​​ക്കാ​​​ണു ബെ​​​സ്റ്റ് ബ​​​ഹു​​​മ​​​തി ല​​​ഭി​​​ച്ച​​​ത്.


Source link

Related Articles

Back to top button