SPORTS

ഐഎസ്എൽ പ്ലേ ഓഫ് എലിമിനേറ്ററിൽ കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും ഏറ്റുമുട്ടും


കൊ​ച്ചി: ഐ​എ​സ്എ​ലി​ല്‍ ഫു​ട്ബോ​ൾ അ​വ​സാ​ന ലീ​ഗ് റൗ​ണ്ട് മ​ത്സ​ര​ത്തി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് ഇ​ന്നു രാ​ത്രി 7.30ന് ​ക​ലൂ​ര്‍ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ല്‍ ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി​യെ നേ​രി​ടു​ന്ന​ത് ഒ​രു ച​ട​ങ്ങുതീ​ർ​ക്ക​ൽ മാ​ത്ര​മാ​യി. കാ​ര​ണം, ഇ​ന്ന​ലെ ന​ട​ന്ന കോ​ൽ​ക്ക​ത്ത ഡെ​ർ​ബി​യി​ൽ എ​ടി​കെ മോ​ഹ​ൻ ബ​ഗാ​ൻ 2-0ന് ​ഈ​സ്റ്റ് ബം​ഗാ​ളി​നെ കീ​ഴ​ട​ക്കി. ഇ​തോ​ടെ 20 മ​ത്സ​ര​ങ്ങ​ളി​ൽ 34 പോ​യി​ന്‍റു​മാ​യി എ​ടി​കെ മോ​ഹ​ൻ ബ​ഗാ​ൻ മൂ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി. ഇ​ന്ന​ത്തെ ഫ​ലം അ​പ്ര​സ​ക്തം ഇ​ന്ന് ഹൈ​ദ​ര​ബ​രാ​ബാ​ദ് എ​ഫ്സി​യെ തോ​ൽ​പ്പി​ച്ചാ​ൽ 34 പോ​യി​ന്‍റി​ൽ എ​ത്താ​മെ​ന്ന​തി​ൽ ക​വി​ഞ്ഞ് ഒ​രു നേ​ട്ട​വും കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി​ക്കി​ല്ല. കാ​ര​ണം, പ്ലേ ​ഓ​ഫ് എ​ലി​മി​നേ​റ്റ​റി​ൽ നാ​ലും അ​ഞ്ചും സ്ഥാ​ന​ക്കാ​ർ ത​മ്മി​ലാ​ണ് മ​ത്സ​രം. അ​താ​യ​ത് പ്ലേ ​ഓ​ഫ് എ​ലി​മി​നേ​റ്റ​റി​ൽ ബം​ഗ​ളൂ​രു എ​ഫ്സി​യെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് നേ​രി​ടും. ഇ​ന്ന് ജ​യി​ച്ചാ​ലും കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സിന് അ​ഞ്ചാം സ്ഥാ​ന​ത്ത് മാ​ത്ര​മേ ഫി​നി​ഷ് ചെ​യ്യാ​ൻ സാ​ധി​ക്കൂ. പ്ലേ ​ഓ​ഫ് നി​യ​മം ഇ​ങ്ങ​നെ പോ​യി​ന്‍റി​ൽ തു​ല്യത വന്നാൽ ടീ​മു​ക​ൾ ത​മ്മി​ലു​ള്ള നേ​ർ​ക്കു​നേ​ർ മ​ത്സ​ര ഫ​ലം ആ​ശ്ര​യി​ച്ചാ​ണ് സ്ഥാ​നം നി​ർ​ണ​യി​ക്കു​ക. ഇ​ന്ന് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ജ​യി​ച്ചാ​ൽ എ​ടി​കെ മോ​ഹ​ൻ ബ​ഗാ​നും ബം​ഗ​ളൂ​രു എ​ഫ്സി​ക്കും ഒ​പ്പം 34 പോ​യി​ന്‍റി​ൽ എ​ത്താം. ഈ ​മൂ​ന്ന് ടീ​മു​ക​ൾ ത​മ്മി​ലു​ള്ള നേ​ർ​ക്കു​നേ​ർ പോ​രാ​ട്ട​ങ്ങ​ളി​ൽ എ​ടി​കെ മോ​ഹ​ൻ ബ​ഗാ​നാ​ണ് മു​ൻ​തൂ​ക്കം.

എ​ടി​കെ ബ​ഗാ​ൻ ഈ ​സീ​സ​ണി​ൽ ര​ണ്ട് ത​വ​ണ ബ്ലാ​സ്റ്റേ​ഴ്സി​നെ​യും ഒ​രു ത​വ​ണ ബം​ഗ​ളൂ​രു​വി​നെ​യും തോ​ൽ​പ്പി​ച്ചു. അ​താ​യ​ത് നേ​ർ​ക്കു​നേ​ർ പോ​രാ​ട്ട​ത്തി​ൽ ഒ​ന്പ​ത് പോ​യി​ന്‍റ്. ബം​ഗ​ളൂ​രു ഓ​രോ ത​വ​ണ എ​ടി​കെ ബ​ഗാ​നെ​യും ബ്ലാ​സ്റ്റേ​ഴ്സി​നെ​യും തോ​ൽ​പ്പി​ച്ചു, അ​തി​ലൂ​ടെ ആ​റ് പോ​യി​ന്‍റ് അ​വ​ർ​ക്കു​ണ്ട്. ബം​ഗ​ളൂ​രു​വി​നെ ഒ​രു ത​വ​ണ കീ​ഴ​ട​ക്കി​യ ബ്ലാ​സ്റ്റേ​ഴ്സി​ന് മൂ​ന്ന് പോ​യി​ന്‍റ് മാ​ത്ര​വും. എ​ടി​കെ ബ​ഗാ​നും ബം​ഗ​ളൂ​രു​വി​നും പി​ന്നി​ൽ മാ​ത്ര​മേ ബ്ലാ​സ്റ്റേ​ഴ്സി​നു സ്ഥാ​ന​മു​ള്ളൂ. പ്ലേ ​ഓ​ഫ് എ​ലി​മി​നേ​റ്റ​റി​ൽ എ​ടി​കെ മോ​ഹ​ൻ ബ​ഗാ​ൻ ആ​റാം സ്ഥാ​ന​ക്കാ​രാ​യ ഒ​ഡീ​ഷ എ​ഫ്സി​യെ​യും ബം​ഗ​ളൂ​രു എ​ഫ്സി അ​ഞ്ചാം സ്ഥാ​ന​ക്കാ​രാ​യ ബ്ലാ​സ്റ്റേ​ഴ്സി​നെ​യും നേ​രി​ടും. ഉ​യ​ർ​ന്ന റാ​ങ്കു​കാ​രു​ടെ ത​ട്ട​ക​ത്തി​ലാ​ണ് പ്ലേ ​ഓ​ഫ് എ​ലി​മി​നേ​റ്റ​ർ. ജ​യി​ക്കു​ന്ന ടീ​മു​ക​ൾ മും​ബൈ​ക്കും ഹൈ​ദ​രാ​ബാ​ദി​നു​മൊ​പ്പം സെ​മി​യി​ൽ പ്ര​വേ​ശി​ക്കും.


Source link

Related Articles

Back to top button