SPORTS
നെയ്മർ പുറത്ത്
പാരീസ്: പിഎസ്ജിയുടെ ബ്രസീലിയൻ താരം നെയ്മറിന്റെ പരിക്ക് ഗുരുതരം. കഴിഞ്ഞ ദിവസം നടന്ന ലില്ലെയ്ക്കെതിരായ ലീഗ് വണ്‍ മത്സരത്തിനിടെയാണ് നെയ്മർക്കു പരിക്കേറ്റത്. ഉടൻതന്നെ താരത്തെ ആശുപത്രിയിലേക്കു മാറ്റി. ഒരു മാസത്തേക്കു നെയ്മറിന്റെ സേവനം പിഎസ്ജിക്കു ലഭ്യമാകില്ലെന്നാണു സൂചന. ചാന്പ്യൻസ് ലീഗിൽ ബയേണ്‍ മ്യൂണിക്കിനെ നേരിടാൻ തയാറെടുക്കുന്ന പിഎസ്ജിക്കു നെയ്മറുടെ പരിക്ക് വൻ തിരിച്ചടിയാണ്.
Source link