വനിതാ ട്വന്റി20 ലോകകപ്പ് : ഇന്ത്യ സെമിയിൽ
കേപ്ടൗണ്‍: ഇന്ത്യ വനിതാ ട്വന്റി20 ലോകകപ്പ് സെമി ഫൈനലിൽ. അയർലൻഡിനെ അഞ്ചുറണ്സിനു പരാജയപ്പെടുത്തിയാണ് ഇന്ത്യൻ മുന്നേറ്റം. ഇന്ത്യ ഉയർത്തിയ 156 റണ്‍ വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡ് 8.2 ഓവറിൽ 54/2 എന്ന നിലയിൽനിൽക്കേ മഴ കളി മുടക്കി. ഇതേത്തുടർന്ന് ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. 56 പന്തിൽ 87 റണ്‍ നേടിയ സ്മൃതി മന്ഥാനയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. മൂന്നാം തവണയാണ് ഇന്ത്യ സെമിയിൽ കടക്കുന്നത്.
Source link