SPORTS

കുംബ്ലെ ഇഫക്ട്


24 വ​​​ർ​​​ഷം മു​​​ന്പ് ഒ​​​രു ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ ഡ​​​ൽ​​​ഹി ഫി​​​റോ​​​സ് ഷാ ​​​കോ​​ട്‌​​ല സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലാ​​​ണ് അ​​​നി​​​ൽ കും​​​ബ്ലെ ‘​പെ​​​ർ​​​ഫെ​​​ക്ട് 10’ ​സ്വ​​​ന്ത​​​മാ​​​ക്കു​​​ന്ന​​​ത്; പാ​​​ക്കി​​​സ്ഥാ​​​നെ​​​തി​​​രേ. ഞാ​​​യ​​​റാ​​​ഴ്ച ര​​​വീ​​​ന്ദ്ര ജ​​​ഡേ​​​ജ​​​യും കോ​​​ട്‌​​ലയി​​​ൽ ഇ​​​ന്ദ്ര​​​ജാ​​​ലം കാ​​​ട്ടി; ഏ​​​ഴ് ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ വി​​​ക്ക​​​റ്റു​​​ക​​​ൾ പി​​​ഴു​​​ത്. ഒ​​​രു ഇ​​​ന്നിം​​​ഗ്സി​​​ൽ അ​​​തി​​​വേ​​​ഗ​​​ത്തി​​​ൽ ഏ​​​ഴു വി​​​ക്ക​​​റ്റ് (12.1) നേ​​​ടു​​​ന്ന ഇ​​​ന്ത്യ​​​ൻ താ​​​ര​​​മെ​​​ന്ന നേ​​​ട്ട​​​വും ജ​​​ഡേ​​​ജ സ്വ​​ന്തം പേ​​​രി​​​ലെ​​​ഴു​​​തി. മ​​​ത്സ​​​ര​​​ത്തി​​​ലാ​​​കെ നേ​​​ടി​​​യ​​​ത് 10 വി​​​ക്ക​​​റ്റ്. കും​​​ബ്ലെ-​​​ജ​​​ഡേ​​​ജ ലെ​​​ഗ് സ്പി​​​ന്ന​​​റാ​​​യ കും​​​ബ്ലെ​​​യും ഇ​​​ടം​​​കൈ​​​യ​​​ൻ സ്പി​​​ന്ന​​​റാ​​​യ ജ​​​ഡേ​​​ജ​​​യും ത​​​മ്മി​​​ൽ ചി​​​ല സാ​​​മ്യ​​​ങ്ങ​​​ളു​​​ണ്ട്. കും​​​ബ്ലെ​​​യെ​​​പ്പോ​​​ലെ​​​ത്ത​​​ന്നെ വാ​​​യു​​​വി​​​ൽ വേ​​​ഗം ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള ക​​​ഴി​​​വാ​​​ണ​​​ത്. ഇ​​​തു പി​​​ച്ചി​​​ൽ കു​​​ത്തി​​​ക്കു​​​തി​​​ക്കു​​​ന്ന പ​​​ന്തി​​​നെ മ​​​ന​​​സി​​​ലാ​​​ക്കാ​​​ൻ ബാ​​​റ്റ​​​ർ​​​ക്കു ല​​​ഭി​​​ക്കു​​​ന്ന സ​​​മ​​​യം കു​​​റ​​​യ്ക്കും. കൃ​​​ത്യ​​​ത​​​യാ​​​ണു മ​​​റ്റൊ​​​രു സാ​​​മ്യം. ദി​​​വ​​​സം മു​​​ഴു​​​വ​​​ൻ പി​​​ച്ചി​​​ലെ കൃ​​​ത്യ​​​മാ​​​യ സ്ഥ​​​ല​​​ത്തു​​​ത​​​ന്നെ പ​​​ന്തെ​​​റി​​​യാ​​​ൻ ക​​​ഴി​​​യു​​​ന്ന ചു​​​രു​​​ക്കം ചി​​​ല​​​താ​​​ര​​​ങ്ങ​​​ളി​​​ൽ ഒ​​​രാ​​​ളാ​​​ണു ജ​​​ഡേ​​​ജ. കൃ​​​ത്യ​​​ത​​​യി​​​ൽ പ​​​ന്തെ​​​റി​​​ഞ്ഞാ​​​ൽ ബാ​​​റ്റ​​​ർ​​​ക്കു ക്ഷ​​​മ ന​​​ശി​​​ക്കും; മ​​​ണ്ട​​​ത്ത​​​രം കാ​​​ട്ടും. ഈ ​​​ക്ഷ​​​മ​​​യാ​​​ണു ബോ​​​ർ​​​ഡ​​​ർ-​​​ഗാ​​​വ​​​സ്ക​​​ർ ട്രോ​​​ഫി​​​യി​​​ലെ ര​​​ണ്ടാം ഇ​​​ന്നിം​​​ഗ്സി​​​ൽ ഓ​​​സീ​​​സ് ബാ​​​റ്റ​​​ർ​​​മാ​​​ർ​​​ക്ക് ഇ​​​ല്ലാ​​​തെ​​​പോ​​​യ​​​ത്. മു​​​ന്പ് റൗ​​​ണ്ട് ആം ​​​ആ​​​ക്‌ഷ​​​നു സ​​​മാ​​​ന​​​മാ​​​യ രീ​​​തി​​​യി​​​ൽ, വി​​​ക്ക​​​റ്റി​​​ൽ​​​നി​​​ന്ന് അ​​​ക​​​ത്തി​​​യാ​​​ണു ജ​​​ഡേ​​​ജ പ​​​ന്തെ​​​റി​​​ഞ്ഞി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ ഇ​​​പ്പോ​​​ൾ വി​​​ക്ക​​​റ്റി​​​നു തൊ​​​ട്ട​​​ടു​​​ത്തേ​​​ക്കാ​​​ണു ജ​​​ഡേ​​​ജ​​​യു​​​ടെ ഏ​​​റ്; സ്റ്റം​​​പി​​​നെ നേ​​​രി​​​ട്ട് ആ​​​ക്ര​​​മി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ൽ. ന​​​ല്ല പേ​​​സോ​​​ടു​​​കൂ​​​ടി പ​​​ന്തെ​​​റി​​​യു​​​ന്ന ജ​​​ഡേ​​​ജ​​​യ്ക്കെ​​​തി​​​രേ സ്വീ​​പ് ഷോ​​​ട്ട് ഒ​​​ട്ടും ഫ​​​ല​​​പ്ര​​​ദ​​​മ​​​ല്ല. എ​​​ന്നാ​​​ൽ, ഈ ​​​ഷോ​​​ട്ടി​​​നു ശ്ര​​​മി​​​ച്ചാ​​​ണ് ഓ​​​സീ​​​സ് ബാ​​​റ്റ​​​ർ​​​മാ​​​രി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും ര​​​ണ്ടാം ഇ​​​ന്നിം​​​ഗ്സി​​​ൽ പു​​​റ​​​ത്താ​​​യ​​​ത്; അ​​​തും ലോ​​​കോ​​​ത്ത​​​ര ബാ​​​റ്റ​​​റാ​​​യ സ്റ്റീ​​​വ​​​ൻ സ്മി​​​ത്ത് ഉ​​​ൾ​​​പ്പെ​​​ടെ. സൂ​​​പ്പ​​​ർ​​​സ്റ്റാ​​​ർ​​​സ് കും​​​ബ്ലെ​​​യും ജ​​​ഡേ​​​ജ​​​യും ത​​​മ്മി​​​ൽ മ​​​റ്റൊ​​​രു സാ​​​മ്യം​​​കൂ​​​ടി​​​യു​​​ണ്ട്. തു​​​ട​​​ക്ക​​​കാ​​​ല​​​ത്ത്, ഏ​​​ക​​​ദി​​​ന ക്രി​​​ക്ക​​​റ്റി​​​ലെ മ​​​ധ്യ ഓ​​​വ​​​റു​​​ക​​​ളി​​​ൽ റ​​​ണ്‍നി​​​ര​​​ക്ക് നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ നി​​​യോ​​​ഗി​​​ക്ക​​​പ്പെ​​​ട്ട ബൗ​​​ള​​​ർ​​​മാ​​​രാ​​​യി​​​രു​​​ന്നു ഇ​​​രു​​​വ​​​രും. എ​​​ന്നാ​​​ൽ, ടെ​​​സ്റ്റി​​​ൽ ഇ​​​വ​​​ർ സൂ​​​പ്പ​​​ർ​​​താ​​​ര​​​പ​​​ദ​​​വി നേ​​​ടി​​​യെ​​​ടു​​​ത്തു.

2012ൽ ​​​ഇം​​​ഗ്ല​​​ണ്ടി​​​നെ​​​തി​​​രേ നാ​​​ഗ്പൂ​​​രി​​​ൽ ടെ​​​സ്റ്റ് അ​​​ര​​​ങ്ങേ​​​റ്റം കു​​​റി​​​ച്ച ജ​​​ഡേ​​​ജ​​​യെ അ​​​ന്ന​​​ത്തെ നാ​​​യ​​​ക​​​ൻ എം.​​​എ​​​സ്. ധോ​​​ണി ബാ​​​റ്റ് ചെ​​​യ്യാ​​​ൻ ക​​​ഴി​​​യു​​​ന്ന സ്പി​​​ന്ന​​​റാ​​​യാ​​​ണു പ​​​രി​​​ഗ​​​ണി​​​ച്ചി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ 2016ലെ ​​​ഇം​​​ഗ്ല​​​ണ്ടി​​​നെ​​​തി​​​രാ​​​യ പ​​​ര​​​ന്പ​​​ര​​​യി​​​ൽ ജ​​​ഡേ​​​ജ വി​​​ശ്വ​​​രൂ​​​പം കാ​​​ട്ടി​​​ത്തു​​​ട​​​ങ്ങി; പ​​​ര​​​ന്പ​​​ര​​​യി​​​ലെ അ​​​ഞ്ചാം ടെ​​​സ്റ്റി​​​ൽ 48 റ​​​ണ്‍സ് വ​​​ഴ​​​ങ്ങി ഏ​​​ഴു വി​​​ക്ക​​​റ്റ് നേ​​​ടി​​​യ പ്ര​​​ക​​​ട​​​ന​​​ത്തോ​​​ടെ. നേ​​​ര​​​ത്തേ, ടെ​​​സ്റ്റ് മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ സ്പി​​​ന്ന​​​ർ​​​മാ​​​ർ​​​ക്കെ​​​തി​​​രേ ഫ്ര​​​ണ്ട് ഫു​​​ട്ടി​​​ൽ പാ​​​ഡു​​​പ​​​യോ​​​ഗി​​​ച്ച് പ​​​ന്ത് പ്ര​​​തി​​​രോ​​​ധി​​​ക്കു​​​ന്ന രീ​​​തി​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ഡി​​​ആ​​​ർ​​​എ​​​സ് വ​​​ന്ന​​​തോ​​​ടെ ഇ​​​തു നി​​​ന്നു​​​പോ​​​യ ക​​​ലാ​​​രൂ​​​പ​​​മാ​​​യി. ട്വ​​​ന്‍റി20 കാ​​​ല​​​ത്ത് ക​​​ളി​​​ക്കു​​​ന്ന താ​​​ര​​​ങ്ങ​​​ൾ എ​​​ല്ലാ പ​​​ന്തു​​​ക​​​ളും ബാ​​​റ്റു​​​പ​​​യോ​​​ഗി​​​ച്ച് ക​​​ളി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്നു. ഇ​​​തു ജ​​​ഡേ​​​ജ​​​യെ കൂ​​​ടു​​​ത​​​ൽ അ​​​പ​​​ക​​​ട​​​കാ​​​രി​​​യാ​​​ക്കി. പ​​​രി​​​ക്കു​​​ക​​​ൾ ഏ​​​റെ അ​​​ല​​​ട്ടാ​​​ത്ത ചു​​​രു​​​ക്കം താ​​​ര​​​ങ്ങ​​​ളി​​​ലൊ​​​ന്നാണു ജ​​​ഡേ​​​ജ. ത​​​ന്‍റെ ശ​​​രീ​​​ര​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ദ്ദേ​​​ഹ​​​ത്തി​​​നു ന​​​ല്ല ബോ​​​ധ്യ​​​മു​​​ണ്ട്. ല​​​ളി​​​ത​​​മാ​​​യ ആ​​‌​‌ക്‌ഷ​​​നും കൈ​​​ക്കു​​​ഴ​​​ച്ച​​​ല​​​ന​​​ങ്ങ​​​ളും മ​​​നഃ​​​സാ​​​ന്നി​​​ധ്യ​​​വും മു​​​ത​​​ലാ​​​ക്കി ജ​​​ഡേ​​​ജ നേ​​​ട്ടം​​​കൊ​​​യ്യു​​​ക​​​യാ​​​ണ്. വെ​​​റും 62 ടെ​​​സ്റ്റി​​​ൽ​​​നി​​​ന്നു താ​​​രം പേ​​​രി​​​ലെ​​​ഴു​​​തി​​​യ 259 വി​​​ക്ക​​​റ്റു​​​ക​​​ൾ അ​​​തി​​​ന്‍റെ തെ​​​ളി​​​വാ​​​ണ്. ആ​​​ർ-​​​ആ​​​ർ കോം​​​ബോ ര​​​വി​​​ച​​​ന്ദ്ര​​​ൻ അ​​​ശ്വി​​​നും ര​​​വീ​​​ന്ദ്ര ജ​​​ഡേ​​​ജ​​​യും 45 ടെ​​​സ്റ്റു​​​ക​​​ളി​​​ൽ ഒ​​​രു​​​മി​​​ച്ചു പ​​​ന്തെ​​​റി​​​ഞ്ഞു. 86 ഇ​​​ന്നിം​​​ഗ്സു​​​ക​​​ളി​​​ൽ​​​നി​​​ന്ന് 248 വി​​​ക്ക​​​റ്റു​​​ക​​​ളാ​​​ണ് അ​​​ശ്വി​​​ന്‍റെ നേ​​​ട്ടം; ശ​​​രാ​​​ശ​​​രി- 22.25, സ്ട്രൈ​​​ക്ക് റേ​​​റ്റ്-50.5. ജ​​​ഡേ​​​ജ​​​യു​​​ടെ 259 ടെ​​​സ്റ്റ് വി​​​ക്ക​​​റ്റു​​​ക​​​ളി​​​ൽ 214 എ​​​ണ്ണ​​​വും അ​​​ശ്വി​​​നൊ​​​പ്പ​​​മാ​​​ണ്. അ​​​തും അ​​​ശ്വി​​​നേ​​​ക്കാ​​​ൾ മി​​​ക​​​ച്ച ശ​​​രാ​​​ശ​​​രി​​​യി​​​ൽ (ശ​​​രാ​​​ശ​​​രി: 20.33, സ്ട്രൈ​​​ക്ക് റേ​​​റ്റ്: 51.9). ഇ​​​രു​​​വ​​​രും​​​കൂ​​​ടി ഒ​​​ന്നി​​​ച്ചു​​​നേ​​​ടി​​​യ​​​ത് 462 വി​​​ക്ക​​​റ്റു​​​ക​​​ളും.


Source link

Related Articles

Back to top button