ഹൈദരാബാദി ജയം
ഹൈദരാബാദ്: പ്രൈം വോളിബോൾ ചാന്പ്യൻഷിപ്പിൽ ഹൈദരാബാദ് ബ്ലാക് ഹോക്ക്സിനു മൂന്നാം ജയം. രണ്ടിനെതിരേ മൂന്ന് സെറ്റിന് ചെന്നൈ ബ്ലിറ്റ്സിനെ ഹൈദരാബാദ് ബ്ലാക് ഹോക്ക്സ് തോൽപ്പിച്ചു. സ്കോർ: 10-15, 15-14, 15-9, 12-15, 15-11. ആദ്യ നാല് മത്സരങ്ങളിലും പരാജയപ്പെട്ട് കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് പോയിന്റ് ടേബിളിൽ ഏറ്റവും പിന്നിലാണ്. ബംഗളൂരു ടോർപിഡോസിനോട് രണ്ടിനെതിരേ മൂന്ന് സെറ്റുകൾക്ക് കൊച്ചി പരാജയപ്പെട്ടതോടെയാണിത്. 15-14, 15-11, 7-15, 15-12, 14-15 എന്ന സ്കോറിലായിരുന്നു ബംഗളൂരുവിന്റെ ജയം. കളിച്ച മൂന്ന് മത്സരങ്ങളിലും ജയം നേടിയ കാലിക്കട്ട് ഹീറോസ് ആണ് ടേബിളിൽ ഒന്നാം സ്ഥാനത്ത്. നാളെ അഹമ്മദാബാദ് ഡിഫെൻഡേഴ്സിനെതിരേയാണ് കാലിക്കട്ടിന്റെ അടുത്ത മത്സരം.
Source link