ബഗാനോട് തോറ്റു, ബ്ലാസ്റ്റേഴ്സ് 5-ാം സ്ഥാനത്തേക്ക് വീണു
കോൽക്കത്ത: ഐഎസ്എൽ ഫുട്ബോൾ എവേ പോരാട്ടത്തിൽ എടികെ മോഹൻ ബഗാനോട് 2-1ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി തോറ്റു. ദിമിത്രിയോസ് ഡയമാന്റകോസിന്റെ (16′) ഗോളിൽ മുന്നിട്ടുനിന്നശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോൽവി. കാറൽ മക്ഹൂഗിന്റെ (23′, 71′) വകയായിരുന്നു ബഗാന്റെ രണ്ട് ഗോളും. 64-ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡിലൂടെ കെ.പി. രാഹുൽ പുറത്ത് പോയത് കേരള ബ്ലാസ്റ്റേഴ്സിന്റെ അംഗബല കുറയ്ക്കുകയും താളം തെറ്റിക്കുകയും ചെയ്തു. തോൽവിയോടെ മൂന്നാം സ്ഥാനത്തുനിന്ന് ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തേക്ക് വീണു. ആറാം സ്ഥാനത്തായിരുന്ന എടികെ മോഹൻ ബഗാൻ മൂന്നാം സ്ഥാനത്തേക്കുയർന്നു. ജയത്തോടെ എടികെ മോഹൻ ബഗാനും പ്ലേ ഓഫ് ഉറപ്പിച്ചു. ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ നേരത്തേ ഇടംപിടിച്ചതാണ്.
ഐഎസ്എൽ പോയിന്റ് ടീം, മത്സരം, ജയം, സമനില, തോൽവി, പോയിന്റ് ക്രമത്തിൽ മുംബൈ 19 14 4 1 46 ഹൈദരാബാദ് 19 12 3 4 39 എടികെ ബഗാൻ 19 9 4 6 31 ബംഗളൂരു 19 10 1 8 31 ബ്ലാസ്റ്റേഴ്സ് 19 10 1 8 31 ഒഡീഷ 19 9 3 7 30 ഗോവ 19 8 3 8 27 ചെന്നൈയിൻ 19 6 6 7 24 ജംഷഡ്പുർ 19 4 4 11 16 ഈസ്റ്റ് ബംഗാൾ 18 5 1 12 16 നോർത്ത് ഈസ്റ്റ് 19 1 2 16 5
Source link