ധരംശാല ഗ്രൗണ്ട് മോശം; മൂന്നാം ടെസ്റ്റ് ഇൻഡോറിലേക്ക്
ന്യൂഡൽഹി: ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ ഗാവസ്കർ ട്രോഫി പരന്പരയിലെ മൂന്നാം ടെസ്റ്റിന്റെ വേദി ധരംശാലയിൽനിന്നു മാറ്റി. ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിലാകും ഇനി മൂന്നാം ടെസ്റ്റ് നടക്കുക. ഗ്രൗണ്ടും സാഹചര്യവും ടെസ്റ്റ് മത്സരത്തിന് അനുയോജ്യമല്ലാത്തതിനാലാണു വേദി മാറ്റിയതെന്നു ബിസിസിഐ പ്രസ്താവനയിൽ അറിയിച്ചു. ബിസിസിഐ ക്യൂറേറ്റർ തപോഷ് ചാറ്റർജി ഗ്രൗണ്ട് പരിശോധിച്ചശേഷമാണു വേദി മാറ്റിയത്.
അതിശൈത്യംകാരണം ധരംശാല സ്റ്റേഡിയത്തിലെ ഔട്ട്ഫീൽഡിലെ പുല്ലിന് ആവശ്യമായ വളർച്ചയില്ലെന്നും പുല്ല് വളരാൻ കൂടുതൽ സമയമെടുക്കുന്നതിനാലാണു വേദി മാറ്റിയതെന്നും ബിസിസിഐ വ്യക്തമാക്കി.
Source link