SPORTS

ഒ​ഡീ​ഷ​യ്ക്കു മിന്നും ജ​യം


ഭു​വ​നേ​ശ്വ​ർ: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ ഒ​ഡീ​ഷ എ​ഫ്സി​ക്ക് മി​ന്നും ജ​യം. പോ​യി​ന്‍റ് ടേ​ബി​ളി​ൽ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി​യെ 1-3ന് ​ഒ​ഡീ​ഷ തോ​ൽ​പ്പി​ച്ചു. ഇ​തോ​ടെ പ്ലേ ​ഓ​ഫി​നാ​യു​ള്ള പോ​രാ​ട്ട​വും ഒ​ഡീ​ഷ ശ​ക്ത​മാ​ക്കി. 18 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 27 പോ​യി​ന്‍റു​മാ​യി ഒ​ഡീ​ഷ ആ​റാം സ്ഥാ​ന​ത്ത് എ​ത്തി. 17 മ​ത്സ​ര​ങ്ങ​ളി​ൽ 36 പോ​യി​ന്‍റു​മാ​യി ഹൈ​ദ​രാ​ബാ​ദ് ര​ണ്ടാം സ്ഥാ​ന​ത്ത് തു​ട​രു​ന്നു. മും​ബൈ​യാ​ണ് (43) ലീ​ഗി​ന്‍റെ ത​ല​പ്പ​ത്ത്. പോ​യി​ന്‍റ് ടേ​ബി​ളി​ൽ ആ​ദ്യ ആ​റ് സ്ഥാ​ന​ങ്ങ​ളി​ൽ ഫി​നി​ഷ് ചെ​യ്യു​ന്ന ടീ​മു​ക​ൾ​ക്ക് പ്ലേ ​ഓ​ഫ് യോ​ഗ്യ​ത ല​ഭി​ക്കും. മും​ബൈ​യും ഹൈ​ദ​രാ​ബാ​ദും പ്ലേ ​ഓ​ഫ് ഇ​തി​നോ​ട​കം ഉ​റ​പ്പി​ച്ചി​ട്ടു​ണ്ട്.


Source link

Related Articles

Check Also
Close
Back to top button