സിറ്റി പെട്ടു
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റി സാന്പത്തികനിയമം കാറ്റിൽപ്പറത്തിയെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. കഴിഞ്ഞ ഒന്പത് സീസണിലും സിറ്റി ട്രാൻസ്ഫർ വിൻഡോയിൽ സാന്പത്തികനിയമം അട്ടിമറിച്ചാണ് വ്യവഹാരം നടത്തിയതെന്നാണു കണ്ടെത്തൽ. 2009-10 സീസണ് മുതൽ 2017-18 വരെയുള്ള സീസണുകളിലാണ് സിറ്റി കുറ്റം ചെയ്തതായി കണ്ടെത്തിയിരിക്കുന്നത്. പ്രീമിയർ ലീഗിന് എല്ലാ രേഖകളും നൽകിയിരുന്നു എന്നും ഈ കണ്ടെത്തൽ അദ്ഭുതകരമാണെന്നും സിറ്റി ഒൗദ്യോഗികമായി പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഒരു സ്വതന്ത്ര കമ്മീഷൻ ഈ കണ്ടെത്തൽ അവലോകനം ചെയ്യണമെന്നും സിറ്റി ആവശ്യപ്പെട്ടു.
കിരീടം, പോയിന്റ് നഷ്ടപ്പെട്ടേക്കും നൂറിലധികം നിയമലംഘന ആരോപണങ്ങളാണ് മാഞ്ചസ്റ്റർ സിറ്റിക്കെതിരേയുള്ളത്. ഇക്കാലയളവിൽ നേടിയ കിരീടങ്ങൾ നഷ്ടപ്പെടാനുൾപ്പെടെയുള്ള സാധ്യതയാണ് സിറ്റിക്കു മുന്നിൽ ഇപ്പോഴുള്ളത്. വിലക്ക്, സാന്പത്തിക ഉപരോധം, പിഴ, പോയിന്റ് വെട്ടിക്കുറയ്ക്കൽ, പ്രീമിയർ ലീഗിൽനിന്ന് തരംതാഴ്ത്തൽ ഉൾപ്പെടെയുള്ള നടപടികളും നേരിടേണ്ടിവന്നേക്കാം.
Source link