അണ്ടർ 19 ടീമിനെ പ്രശംസിച്ച് സച്ചിൻ
അഹമ്മദാബാദ്: പ്രഥമ ഐസിസി അണ്ടർ 19 വനിതാ ട്വന്റി-20 ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യൻ ടീമിനെ പ്രശംസിച്ച് സച്ചിൻ തെണ്ടുൽക്കർ. ഇന്നലെ ഇന്ത്യ x ന്യൂസിലൻഡ് മൂന്നാം ട്വന്റി-20 മത്സരത്തിനു മുന്‍പ് അഹമ്മദാബാദ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലായിരുന്നു സച്ചിൻ ടീം അംഗങ്ങളെ അകമഴിഞ്ഞ് പ്രശംസിച്ചത്. ബിസിസിഐ പാരിതോഷികമായി നൽകിയ അഞ്ച് കോടിയുടെ ചെക്കും ഇന്ത്യൻ അണ്ടർ 19 വനിതകൾക്ക് കൈമാറി. സച്ചിനു പുറമേ ബിസിസിഐ സെക്രട്ടറി ജയ് ഷാ, പ്രസിഡന്റ് റോജർ ബിന്നി തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
1983 പുരുഷ ഏകദിന ലോകകപ്പ് ഇന്ത്യ നേടിയതു കണ്ടാണ് തനിക്ക് ക്രിക്കറ്റ് സ്വപ്നം ഉണ്ടായതെന്നും അണ്ടർ 19 ലോക ചാന്പ്യന്മാരായതിലൂടെ ഇന്ത്യയിലെ നിരവധി പെണ്‍കുട്ടികൾക്ക് പ്രചോദനമായിരിക്കുകയാണെന്നും സച്ചിൻ തെണ്ടുൽക്കർ പറഞ്ഞു.
Source link