പിഎസ്ജിക്ക് സമനില
പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോളിൽ ടേബിൾ ടോപ്പേഴ്സായ പിഎസ്ജി സ്വന്തം തട്ടകത്തിൽ 1-1ന് റാംസുമായി സമനില വഴങ്ങി. തുടർച്ചയായ രണ്ടാം മത്സരത്തിലും ജയമില്ലാതെ പിഎസ്ജിക്ക് കളംവിടേണ്ടിവന്നു. 51-ാം മിനിറ്റിൽ നെയ്മറിന്റെ ഗോളിലൂടെ ലീഡ് നേടിയശേഷമാണ് പിഎസ്ജി സമനില വഴങ്ങിയത്. 59-ാം മിനിറ്റിൽ മാർക്കൊ വെരാട്ടി ചുവപ്പുകാർഡ് കണ്ടതോടെ പിഎസ്ജിയുടെ അംഗബലം 10 ആയി.
2022-23 സീസണിൽ നെയ്മർ പിഎസ്ജിക്കായി നേടുന്ന 12-ാം ഗോളാണ്. 10 അസിസ്റ്റും നെയ്മർ നടത്തി, ആകെ 22 ഗോൾ പങ്കാളിത്തം. യൂറോപ്യൻ മുൻനിര അഞ്ച് ലീഗുകളിൽ മാഞ്ചസ്റ്റർ സിറ്റിയുടെ എർലിംഗ് ഹാലണ്ട് (28) മാത്രമാണ് നെയ്മറിനു മുന്നിലുള്ളത്. 20 മത്സരങ്ങളിൽ നിന്ന് 48 പോയിന്റാണ് പിഎസ്ജിക്ക്. രണ്ടാം സ്ഥാനത്തുള്ള ലെൻസിന് 45ഉം മൂന്നാം സ്ഥാനക്കാരായ മാഴ്സെയ്ക്ക് 43ഉം പോയിന്റുണ്ട്.
Source link