ഒറ്റപ്പെട്ട് പന്ത്!
ദുബായ്: ഐസിസിയുടെ കഴിഞ്ഞ വർഷത്തെ ടെസ്റ്റ് ടീമിൽ ഇന്ത്യയിൽനിന്ന് ഒരാൾമാത്രം. വിക്കറ്റ് കീപ്പർ-ബാറ്ററായ ഋഷഭ് പന്താണ് ഇന്ത്യയിൽനിന്ന് ഐസിസി ടീമിൽ ഇടംപിടിച്ചത്. 2022ൽ 61.81 ശരാശരിയിൽ പന്ത് 680 റണ്‍സ് നേടിയിരുന്നു. ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സാണ് ഐസിസി ടീമിന്റെ നായകൻ.
ഉസ്മാൻ ഖവാജ, ക്രെയ്ഗ് ബ്രാത്വെയ്റ്റ്, മാർനസ് ലബുഷെയ്ൻ, ബാബർ അസം, ജോണി ബെയർസ്റ്റോ, പാറ്റ് കമ്മിൻസ്, കഗിസോ റബാദ, നഥാൻ ലിയോണ്‍, ജിമ്മി ആൻഡേഴ്സണ് എന്നിവരാണ് ടീമിൽ ഇടംപിടിച്ച മറ്റു താരങ്ങൾ.
Source link