SPORTS

ഹോക്കി: ക്വാ​​​​​ർ​​​​​ട്ട​​​​ർ ടിക്കറ്റിന് ഇ​​​​​ന്ത്യ


ഭു​​​​​വ​​​​​നേ​​​​​ശ്വ​​​​​ർ: എ​​​​​ഫ്ഐ​​​​​എ​​​​​ച്ച് ഹോ​​​​​ക്കി ലോ​​​​​ക​​​​​ക​​​​​പ്പ് ക്വാ​​​​​ർ​​​​​ട്ട​​​​​ർ ടി​​​​​ക്ക​​​​​റ്റ് സ്വ​​​​​ന്ത​​​​​മാ​​​​​ക്കാ​​​​​ൻ ഇ​​​​​ന്ത്യ​​​​​ൻ പു​​​​​രു​​​​​ഷ ടീം ​​​​​ഇ​​​​​ന്ന് ക​​​​​ള​​​​​ത്തി​​​​​ൽ. ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ് ആ​​​​​ണ് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ എ​​​​​തി​​​​​രാ​​​​​ളി. ജ​​​​​യി​​​​​ച്ചാ​​​​​ൽ ഇ​​​​​ന്ത്യ​​​​​ക്ക് ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ക്കാം. രാ​​​​​ത്രി ഏ​​​​​ഴി​​​​​നാ​​​​​ണ് മ​​​​​ത്സ​​​​​രം. പൂ​​​​​ൾ ഡി​​​​​യി​​​​​ൽ ഏ​​​​​ഴ് പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി ര​​​​​ണ്ടാം സ്ഥാ​​​​​ന​​​​​ക്കാ​​​​​രാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​ന്ത്യ. ഏ​​​​​ഴ് പോ​​​​​യി​​​​​ന്‍റു​​​​​ള്ള ഇം​​​​​ഗ്ല​​​​​ണ്ട് ഗോ​​​​​ൾ വ്യ​​​​​ത്യാ​​​​​സ​​​​​ത്തി​​​​​ൽ ഇ​​​​​ന്ത്യ​​​​​യെ പി​​​​​ന്ത​​​​​ള്ളി പൂ​​​​​ൾ ഡി ​​​​​ചാ​​​​​ന്പ്യ​​ന്മാ​​രാ​​​​​യി ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ നേ​​​​​രി​​​​​ട്ട് പ്ര​​​​​വേ​​​​​ശി​​​​​ച്ചു. ര​​​​​ണ്ടു ജ​​​​​യ​​​​​വും ഒ​​​​​രു സ​​​​​മ​​​​​നി​​​​​ല​​​​​യു​​​​​മാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​ന്ത്യ​​​​​ക്കും ഇം​​​​​ഗ്ല​​​​​ണ്ടി​​​​​നും. ഇ​​​​​രു ടീ​​​​​മും നേ​​​​​ർ​​​​​ക്കു​​​​​നേ​​​​​ർ ഇ​​​​​റ​​​​​ങ്ങി​​​​​യ​​​​​പ്പോ​​​​​ൾ 0-0 ആ​​​​​യി​​​​​രു​​​​​ന്നു ഫ​​​​​ലം. പൂ​​​​​ൾ സി​​​​​യി​​​​​ലെ മൂ​​​​​ന്നാം സ്ഥാ​​​​​ന​​​​​ക്കാ​​​​​രാ​​​​​ണ് ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ്. പൂ​​​​​ളി​​​​​ൽ ചി​​​​​ലി​​​​​ക്ക് (3-1) എ​​​​​തി​​​​​രേ മാ​​​​​ത്ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​നു ജ​​​​​യി​​​​​ക്കാ​​​​​ൻ സാ​​​​​ധി​​​​​ച്ച​​​​​ത്.

ഇ​​​​​ന്നു ന​​​​​ട​​​​​ക്കു​​​​​ന്ന മ​​​​​റ്റൊ​​​​​രു മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ മ​​​​​റ്റൊ​​​​​രു മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ മ​​​​​ലേ​​​​​ഷ്യ​​​​​യും സ്പെ​​​​​യി​​​​​നും ഏ​​​​​റ്റു​​​​​മു​​​​​ട്ടും. ജ​​​​​യി​​​​​ക്കു​​​​​ന്ന ടീ​​​​​മി​​​​​ന് ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ക്കാം. മ​​​​​ലേ​​​​​ഷ്യ പൂ​​​​​ൾ സി​​​​​യി​​​​​ലെ ര​​​​​ണ്ടാം സ്ഥാ​​​​​ന​​​​​ക്കാ​​​​​രും സ്പെ​​​​​യി​​​​​ൻ പൂ​​​​​ൾ ഡി​​​​​യി​​​​​ലെ മൂ​​​​​ന്നാം സ്ഥാ​​​​​ന​​​​​ക്കാ​​​​​രു​​​​​മാ​​​​​ണ്.


Source link

Related Articles

Back to top button