ഇന്ത്യ x ന്യൂസിലൻഡ് രണ്ടാം ഏകദിനം ഇന്ന് റായ്പുരിൽ
റായ്പുർ: ഐസിസി ഏകദിന ഒന്നാം റാങ്കിൽനിന്ന് ന്യൂസിലൻഡിനെ വലിച്ചിടാനുള്ള രണ്ടാമങ്കത്തിന് മൂന്നാം റാങ്കുകാരായ ടീം ഇന്ത്യ ഇന്നിറങ്ങുന്നു. ഇന്ത്യ x ന്യൂസിലൻഡ് രണ്ടാം ഏകദിന ക്രിക്കറ്റ് ഉച്ചകഴിഞ്ഞ് 1.30ന് റായ്പുരിൽ ആരംഭിക്കും. റായ്പുരിൽ നടക്കുന്ന ആദ്യ രാജ്യാന്തര ഏകദിനമാണിത്. ഹൈദരാബാദിലെ ത്രില്ലർ പോരാട്ടത്തിൽ 12 റണ്‍സിനു ജയിക്കാൻ സാധിച്ചതിന്റെ ആവേശത്തിലാണ് ടീം ഇന്ത്യ. ഇന്നും ജയിച്ച് പരന്പര ഉറപ്പിക്കുകയാണ് രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ ലക്ഷ്യം. എന്നാൽ, ലോക ഒന്നാം നന്പർ ടീമിന്റെ ക്വാളിറ്റി ഹൈദരാബാദിൽതന്നെ വെളിപ്പെടുത്തിയ ന്യൂസിലൻഡ് ഇന്ന് ജയിച്ച് പരന്പര സജീവമായി നിലനിർത്താനുള്ള തയാറെടുപ്പിലാണ്.
ആദ്യ ഏകദിനത്തിൽ ഇരട്ടസെഞ്ചുറി നേടിയ ശുഭ്മാൻ ഗില്ലിന്റെയും വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവരുടെയും ഫോം ആണ് ഇന്ത്യയുടെ പ്രധാന ആകർഷണം. ഒപ്പം മുഹമ്മദ് സിറാജ് എന്ന പേസ് ബൗളറുടെ വിക്കറ്റ് വീഴ്ത്തലും. ഏഴും എട്ടും നന്പർ ബാറ്റർമാരായ മൈക്കൽ ബ്രെയ്സ് വെല്ലും മിച്ചൽ സാന്റ്നറും വരെ പോരാടും എന്നതാണ് കിവീസിന്റെ ശക്തി.
Source link