ഓസ്ട്രേലിയ ഓപ്പണ്‍ഡ്
മെൽബണ്‍: സീസണിലെ ആദ്യ ഗ്രാൻസ്ലാം ടൂർണമെന്റായ ഓസ്ട്രേലിയൻ ഓപ്പണിനു നാളെ പുലർച്ചെ തുടക്കം. പുരുഷ വിഭാഗത്തിൽ ലോക രണ്ടാം നന്പറായ റാഫേൽ നദാലാണു ടോപ് സീഡ്. കിരീടം നിലനിർത്താനിറങ്ങുന്ന നദാലിന് ഒന്‍പതുതവണ ഓസ്ട്രേലിയൻ ഓപ്പണ്‍ കിരീടം നേടിയ നൊവാക് ജോക്കോവിച്ച് കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. നദാലിന്റെ 22 കരിയർ ഗ്രാൻസ്ലാം കിരീടനേട്ടത്തിനൊപ്പമെത്താൻ ജോക്കോവിച്ചിന് ഒരു കിരീടംകൂടി മതി. കോവിഡ് വാക്സിനെടുക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ കഴിഞ്ഞ വർഷം ജോക്കോവിച്ചിനെ ഓസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാൻ അനുവദിക്കാതെ തിരിച്ചയച്ചിരുന്നു. എന്നാൽ വിലക്കു നീങ്ങിയതോടെ ജോക്കോ ഈ വർഷം തിരിച്ചെത്തി. ഓസ്ട്രേലിയയിൽ ജോക്കോവിച്ച് നാലാം സീഡാണ്. പരിക്കിനെത്തുടർന്നു ലോക ഒന്നാം നന്പർ താരം കാർലോസ് അൽകാരസ് ടൂർണമെന്റിൽ പങ്കെടുക്കുന്നില്ല. വനിതാ വിഭാഗത്തിൽ കഴിഞ്ഞ വർഷം ജേതാവായ ആഷ്ലി ബാർട്ടി ഇക്കുറി കളിക്കുന്നില്ല. കഴിഞ്ഞ വർഷംതന്നെ ബാർട്ടി ടെന്നീസിൽനിന്നു വിരമിച്ചിരുന്നു. വൈൽഡ് കാർഡ് എൻട്രി ലഭിച്ച വീനസ് വില്യംസും ഗർഭിണിയായ നവോമി ഒസാക്കയും ടൂർണമെന്റിൽനിന്നു വിട്ടുനിൽക്കുകയാണ്. ലോക ഒന്നാം നന്പർ ഇഗ സ്വിയാടെക്ക്, രണ്ടാം ന്പർ ഒണ്‍സ് ജബുയർ എന്നിവർക്കാണ് വനിതാ വിഭാഗത്തിൽ കിരീടസാധ്യത കൽപ്പിക്കുന്നത്.
434 കോടി ഓസ്ട്രേലിയൻ ഓപ്പണ്‍ ജേതാക്കളെ കാത്തിരിക്കുന്നതു റിക്കാർഡ് സമ്മാനത്തുക. ആകെ 434 കോടി രൂപയാണ് (76.5 ദശലക്ഷം ഓസ്ട്രേലിയൻ ഡോളർ) സമ്മാനത്തുകയായി നൽകുന്നത്. സിംഗിൾസ് ജേതാക്കൾക്ക് 16.8 കോടി രൂപ ലഭിക്കും. റണ്ണറപ്പിന് ഒന്‍പതു കോടി, സെമി ഫൈനലിസ്റ്റുകൾക്ക് 5.2 കോടി, ആദ്യ റൗണ്ടിൽ പുറത്താകുന്ന താരങ്ങൾക്ക് 60 ലക്ഷം രൂപ എന്നിങ്ങനെ ലഭിക്കും. പുരുഷ-വനിതാ വിഭാഗങ്ങളിലെ ഡബിൾഡ് വിജയികൾക്ക് 3.94 കോടി രൂപയും മിക്സഡ് ഡബിൾസ് വിജയികൾക്ക് 89 ലക്ഷം രൂപയും സമ്മാനത്തുകയായി ലഭിക്കും.
Source link