ഖ്വാജ ഡബിളിലേക്ക്
സിഡ്നി: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്ട്രേലിയയുടെ ഓപ്പണർ ഉസ്മാൻ ഖ്വാജ ഡബിൾ സെഞ്ചുറിക്ക് അരികെ. രണ്ടാംദിനം മത്സരം അവസാനിക്കുന്പോൾ 195 റണ്‍സുമായി ഖ്വാജ ക്രീസിലുണ്ട്. ഓസീസിനായി സ്റ്റീവ് സ്മിത്ത് (104) സെഞ്ചുറി നേടിയിരുന്നു.
മാർഗസ് ലബൂഷെയ്ൻ (79), ട്രാവിസ് ഹെഡ് (70) എന്നിവർ അർധസെഞ്ചുറി സ്വന്തമാക്കി. രണ്ടാംദിനം അവസാനിക്കുന്പോൾ ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 475 റണ്‍സ് എടുത്തിരുന്നു. മൂന്നു മത്സര പരന്പരയിൽ ഓസ്ട്രേലിയ 2-0ന് മുന്നിലാണ്.
Source link