ജയം തുടർന്ന് യുണൈറ്റഡ്
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിനു തുടർച്ചയായ ആറാം ജയം. ഹോം മത്സരത്തിൽ യുണൈറ്റഡ് 3-0ന് ബേണ്മത്തിനെ തകർത്തു. പ്രീമിയർ ലീഗിൽ യുണൈറ്റഡിന്റെ തുടർച്ചയായ നാലാം ജയമാണ്. ജയത്തോടെ മൂന്നാം സ്ഥാനത്തുള്ള ന്യൂകാസിൽ യുണൈറ്റഡിന്റെ പോയിന്റിന് (35) ഒപ്പവും യുണൈറ്റഡ് എത്തി. എന്നാൽ, ഗോൾ ശരാശരിയിൽ ന്യൂകാസിലാണു മുന്നിൽ.
ന്യൂകാസിലും ആഴ്സണലും തമ്മിലുള്ള മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചിരുന്നു. 44 പോയിന്റുമായി ആഴ്സണലാണ് ഒന്നാമത്.
Source link