Site icon onlinekeralanews.com

മുഖ്യമന്ത്രി ഇഫ്താർ വിരുന്നൊരുക്കി

തിരുവനന്തപുരം: സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റേയും സന്ദേശം പകർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇഫ്താർ വിരുന്നൊരുക്കി. നിയമസഭാ ശങ്കരനാരായണൻ തമ്പി ഹാളിലായിരുന്നു വിരുന്ന് . മുഖ്യമന്ത്രിയും പത്നി കമല വിജയനും ചേർന്ന് വിശിഷ്ടാതിഥികളെ സ്വീകരിച്ചു.

സ്പീക്കർ എ. എൻ. ഷംസീർ, മന്ത്രിമാരായ വി. ശിവൻകുട്ടി, കടന്നപ്പള്ളി രാമചന്ദ്രൻ, ഒ. ആർ. കേളു, വി. എൻ. വാസവൻ, ജി. ആർ. അനിൽ, എം. ബി. രാജേഷ്, കെ. കൃഷ്ണൻകുട്ടി, പി. രാജീവ്, വീണാ ജോർജ്, എ. കെ. ശശീന്ദ്രൻ, കെ. രാജൻ, ചീഫ് സെക്രട്ടറി എ. ജയതിലക്, മേയർ വി. വി. രാജേഷ്, എം.പിമാരായ ജോൺ ബ്രിട്ടാസ്, എ. എ. റഹിം, പ്രതിപക്ഷ ഉപ നേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എംഎൽഎമാർ, മറ്റ് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, മത, സാമൂഹിക, വ്യവസായ, ചലച്ചിത്ര രംഗങ്ങളിലെ പ്രമുഖർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


Source link
Exit mobile version