Site icon onlinekeralanews.com

പട്ടിയുടെ കുരച്ചില്‍ കേട്ട് ഭയന്ന് മൂര്‍ഖന്‍, അനങ്ങാന്‍ പോലുമാകാതെ കുടുങ്ങിയത് വീട്ടിലെ ഗേറ്റില്‍

തിരുവനന്തപുരം: വീട്ടിലെ ഗേറ്റില്‍ കുടുങ്ങിപ്പോയ മൂര്‍ഖന്‍ പാമ്പിനെ രക്ഷപ്പെടുത്തി സ്‌നേക്ക് റെസ്‌ക്യൂവര്‍. തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴിന് സമീപം മുട്ടപലം എന്ന സ്ഥലത്താണ് സംഭവം. വീട്ടിലെ നായയുടെ കുരച്ചില്‍ കേട്ട് ഭയന്ന് ഗേറ്റിന് സമീപത്തേക്ക് പോയ മൂര്‍ഖന്‍ അവിടെ കുടുങ്ങുകയും ചെയ്തു. സ്‌നേക്ക് റെസ്‌ക്യൂവറായ രാജേഷ് തിരുവാമനയാണ് പാമ്പിനെ രക്ഷപ്പെടുത്തിയത്. ഒരു സുഹൃത്ത് വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെസ്‌ക്യൂവര്‍ സ്ഥലത്ത് എത്തിയത്.

വീട്ടിലെ ഗേറ്റിന്റെ നടുഭാഗത്തായി കുരുങ്ങിയ നിലയിലായിരുന്നു മൂര്‍ഖന്‍. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് മൂര്‍ഖനെ രക്ഷപ്പെടുത്തിയത്. നല്ല വലിപ്പമുള്ള പാമ്പിനെയാണ് വീട്ടില്‍ നിന്ന് പിടികൂടിയത്. സാധാരണഗതിയില്‍ ഇത്തരം സ്ഥലങ്ങളില്‍ പാമ്പ് കയറാറില്ല. എന്നാല്‍ നായയുടെ കുരച്ചിലും സാന്നിദ്ധ്യവും പാമ്പിനെ ഭയപ്പെടുത്തി. തുടര്‍ന്ന് രക്ഷപ്പെടാനാണ് ഇത്തരമൊരു നീക്കം പാമ്പ് നടത്തിയത്.

ഗേറ്റിന്റെ വീതി കുറഞ്ഞ ഭാഗത്താണ് പാമ്പ് കുടുങ്ങിയത്. ഇവിടെ നിന്ന് മുന്നോട്ടോ പിന്നോട്ടോ പോകാനാകാത്ത നിലയിലായിരുന്നു പാമ്പ്. ഇത്‌പോലുള്ള സാഹചര്യങ്ങളില്‍ പാമ്പുകള്‍ കടിക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. പാമ്പിനെ രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ ചുവടെ.



Source link
Exit mobile version