Site icon onlinekeralanews.com

നടൻ വിജയ് പേരമ്പൂരിൽ മത്സരിക്കണമെന്ന് പ്രമേയം

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴക വെട്രികഴകം (ടി.വി.കെ) പ്രസിഡന്റും നടനുമായ വിജയ് വടക്കൻ ചെന്നൈയിലെ പേരമ്പൂരിൽ മത്സരിക്കണമെന്ന് ആവശ്യം. പേരമ്പൂർ ടി.വി.കെ മേഖല യോഗത്തിൽ പ്രമേയം പാസാക്കി. ടി.വി.കെ തിരഞ്ഞെടുപ്പ് പ്രചാരണ സമിതി സെക്രട്ടറി ആദവ് അർജുനയാണ് പ്രമേയം അവതരിപ്പിച്ചത്. വിജയ് യോഗത്തിൽ പങ്കെടുത്തിരുന്നില്ല. ഡി.എം.കെ കോട്ടയാണ് പേരമ്പൂർ.

ഇവിടെ വിജയിനെ മത്സരിപ്പിക്കാൻ പാർട്ടിക്ക് നൂറു ശതമാനം സമ്മതമാണെന്ന് ടി.വി.കെ ജനറൽ സെക്രട്ടറി ബുസി ആനന്ദ് പറഞ്ഞു. പ്രമേയം ഞങ്ങൾ സ്വീകരിച്ചു. ഇക്കാര്യം വിജയ്‌‌യോട് അഭ്യർത്ഥിക്കുമെന്നും പ്രതികരിച്ചു. ഒരുപാടു പേർ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മണ്ഡലമാണ് പേരമ്പൂരെന്നും ഡി.എം.കെയുടെ കോട്ട ആയതിനാൽ വെല്ലുവിളി ഏറ്റെടുത്ത് മത്സരിക്കാൻ തന്നെയാണ് വിജയ് ആഗ്രഹിക്കുന്നതെന്നും പാർട്ടി നേതാക്കൾ പറയുന്നു.

അതേസമയം, പ്രമേയം വിജയ് അംഗീകരിക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കും തുടർനടപടി. നേരത്തെ ‘വി’യിൽ തുടങ്ങുന്ന പേരുള്ള മണ്ഡലങ്ങളാണ് വിജയ്‌ക്കായി നിർദ്ദേശിക്കപ്പെട്ടിരുന്നത്.

2021ൽ ഡി.എം.കെയിലെ ആർ.ഡി. ശേഖർ 54,976 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലമാണിത്. ശേഖർ നേടിയത് ആകെ പോൾ ചെയ്തതിന്റെ 52.93% വോട്ട്.


Source link
Exit mobile version