Site icon onlinekeralanews.com

‘ആലിന്റെ പേര് എന്നെന്നും ഓർമിക്കപ്പെടും, കുടുംബത്തിന്റേത് വലിയ തീരുമാനം’; അനുസ്‌മരിച്ച്  പ്രധാനമന്ത്രി

ന്യൂ‌ഡൽഹി: അവയവദാനത്തിലൂടെ നാല് കുരുന്നുകൾക്ക് പുതുജീവൻ നൽകിയ പത്തുമാസം പ്രായമുള്ള ആലിൻ ഷെറിനെ മൻ കി ബാത്തിൽ അനുസ്‌മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏറെക്കാലം ജീവിച്ചിരിക്കേണ്ട കുഞ്ഞായിരുന്നുവെന്നും നിരവധി സ്വപ്നങ്ങൾ ബാക്കിവച്ചാണ് ആ കുഞ്ഞ് വിടവാങ്ങിയതെന്നും മോദി പറഞ്ഞു.

എല്ലാമായ കുഞ്ഞിനെ നഷ്ടപ്പെടുന്നത് രക്ഷിതാക്കൾക്ക് തീരാവേദനയാണ്. ആ വേദനക്കിടയിലും കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനം മാതാപിതാക്കളുടെ ചിന്തഗതി എത്രത്തോളം വലുതാണെന്നും അവരുടെ സ്വഭാവമഹിമ എത്രത്തോളം ഉന്നതമാണെന്നും കാണിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ആലിൻ ഷെറിന്റെ പേര് എന്നെന്നും ഓർമ്മിക്കപ്പെടുമെന്നും മോദി വ്യക്തമാക്കി.

സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവാണ് ആലിൻ. ഫെബ്രുവരി അഞ്ചിന് കോട്ടയത്ത് നടന്ന കാറപകടത്തെത്തുടർന്നാണ് കുഞ്ഞിന് മസ്തിഷ്ക മരണം സംഭവിച്ചത്. ഹൃദയവാൽവും കരളും വൃക്കയും കണ്ണുകളുമാണ് ദാനം ചെയ്തത്.


Source link
Exit mobile version