Site icon onlinekeralanews.com

കൊച്ചി മെട്രോ സർവീസ് രാത്രി 11 വരെ

കൊച്ചി: കൊച്ചി മെട്രോട്രെയിൻ സർവീസ് രാത്രി 11വരെ ദീർഘിപ്പിച്ചു. യാത്രക്കാരുടെ വർദ്ധന പരിഗണിച്ചാണ് തീരുമാനം. 15 മുതൽ പുതുക്കിയ സമയക്രമം നിലവിൽ വരും. ആലുവ, തൃപ്പൂണിത്തുറ സ്റ്റേഷനുകളിൽ നിന്ന് അവസാന സർവീസ് രാത്രി 11ന് പുറപ്പെടും. ആലുവ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകളുമുണ്ടാകും. ശിവരാത്രി ദിനമായ ഞായർ തൃപ്പൂണിത്തുറ ടെർമിനലിൽ നിന്ന് അവസാന സർവീസ് രാത്രി 11.30ന് പുറപ്പെടും. തിങ്കളാഴ്ച ആലുവ മെട്രോ സ്റ്റേഷനിൽനിന്ന് പുലർച്ചെ നാലിന് സർവീസ് ആരംഭിക്കും. രാവിലെ ആറു വരെ 30 മിനിറ്റ് ഇടവേളയിൽ സർവീസുണ്ടാകും.


Source link
Exit mobile version