Site icon onlinekeralanews.com

മാളത്തിനുള്ളിൽ രണ്ട് ഭീമൻ പെൺമൂർഖൻ പാമ്പുകൾ, ഒപ്പം 30 മുട്ടകളും; പുതിയ സന്തോഷം പങ്കുവച്ച് വാവാ സുരേഷ്

തിരുവനന്തപുരം ജില്ലയിലെ ചാക്കക്ക് അടുത്തുള്ള ഒരു കാർ വർക്ക്‌ഷോപ്പിലാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര. വർക്ക്‌ക്ഷോപ്പിന്റെ പരിസരം വൃത്തിയാക്കുന്നതിനിടയിലാണ് തൊഴിലാളികൾ ഒരു പാമ്പിനെ കണ്ടത്, സ്ഥലത്ത് എത്തിയ വാവാ സുരേഷ് പാമ്പിനെ കണ്ട സ്ഥലത്ത് തിരച്ചിൽ തുടങ്ങി ,ആദ്യം അഞ്ചടി നീളമുള്ള അവശതയുള്ള പെൺമൂർഖൻ പാമ്പിനെ കിട്ടി ,അവിടെയിരുന്ന ചാക്ക് മാറ്റിയതും മാളത്തിന് ആകാത്തിരുന്ന ഒരു വലിയ പെൺ മൂർഖൻ പാമ്പിനെ കണ്ടു. അത് കുതിച്ചുചാടി വാവയെ കൊത്താനായുകയായിരുന്നു.

അതിനെ ചാക്കിലാക്കിയതിനുശേഷം മുട്ടയ്ക്കായി തിരച്ചിൽ നടത്തിയപ്പോഴാണ് രണ്ടാമത്തെ മൂർഖൻ പാമ്പിനെയും കിട്ടിയത്. മുട്ടയിട്ടത് ആദ്യം പിടികൂടിയ മൂർഖനാണെന്ന് വാവ പറഞ്ഞു. കാണുക മാളം പൊളിച്ചപ്പോൾ മുപ്പത് മുട്ടയും, രണ്ട് മൂർഖൻ പാമ്പുകളെയും കിട്ടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.


Source link
Exit mobile version