NEWS
‘തൂഫാന്’ പിന്തുണയേകാൻ സെക്യൂരിറ്റി ഏജൻസികൾ

കൊച്ചി: കേരളത്തിലെ സ്വകാര്യ സുരക്ഷാ ഏജൻസി ഉടമകളുടെ സംഘടനയായ സ്റ്റേറ്റ് അസോസിയേഷൻ ഒഫ് പ്രൈവറ്റ് സെക്യൂരിറ്റി ഇൻഡസ്ട്രി സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ഓപ്പറേഷൻ തൂഫാനുമായി സഹകരിക്കും. ഇതിനായി ജില്ലാ തലത്തിൽ ‘സാപ്സി തൂഫാൻ സേന” എന്നപേരിൽ സ്ക്വാഡ് രൂപീകരിക്കും. സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥർ മയക്കുമരുന്നുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ ലഭിച്ചാൽ ഉടൻ സേനയെ അറിയിക്കണം. വിവരം നൽകുന്നവർക്ക് പാരിതോഷികവും സംരക്ഷണവും ഉറപ്പാക്കുമെന്നും സാപ്സി സംസ്ഥാന പ്രസിഡന്റ് മേജർ രവി, സെക്രട്ടറി ഹബീബ് റഹ്മാൻ, ട്രഷറർ റെജി മാത്യു, ചെയർമാൻ ബൽറാം ജി. മേനോൻ, രക്ഷാധികാരി ശിവൻകുഞ്ഞ് എന്നിവർ അറിയിച്ചു.
Source link
NEWS


