NEWS
പീഡിപ്പിച്ചെന്ന് മുൻകാമുകി, യുവാവിനെ പൊലീസിലെടുക്കില്ലെന്ന് സർക്കാർ; ഒടുവിൽ സുപ്രീം കോടതിയുടെ വിധി

ന്യൂഡൽഹി∙ വിവാഹിതരല്ലാത്ത ആളുകളുടെ ലൈംഗികപരമായ ബന്ധങ്ങള്‍ക്ക് ധാര്‍മികമായി യാതൊരു പ്രശ്നവുമില്ലെന്നും അത് അവരുടെ സ്വഭാവമളക്കാന്‍ ദുരുപയോഗം ചെയ്യരുതെന്നും സുപ്രീം കോടതിയുടെ വിധി. മുന്‍കാല പങ്കാളിയുമായുള്ള ബന്ധത്തെത്തുടര്‍ന്നുണ്ടായ കേസ് വിശകലനം ചെയ്ത് പൊലീസ് സേനയിലെടുക്കാത്തതിനെത്തുടര്‍ന്ന് തെലങ്കാന സ്വദേശിയായ യുവാവ് നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിർണായക വിധി.പ്രണയിച്ചിരുന്ന കാലത്ത് പങ്കാളിയുമായി യുവാവ് ഉഭയസമ്മത പ്രകാരം ലൈംഗികബന്ധത്തിലേര്‍പ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും വേര്‍പിരിയുകയും യുവാവ് മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയും ചെയ്തു. പിന്നാലെ യുവാവിനെതിരെ മുൻപങ്കാളി ലൈംഗിക പീഡനത്തിന് കേസ് കൊടുക്കുകയും കേസ് പിന്നീട് ഒത്തുതീര്‍പ്പിലെത്തുകയുമുണ്ടായി.
Source link


