NEWS

‘വെടിവച്ചിട്ടത് ഞങ്ങളുടെ അത്യാധുനിക ഹെലികോപ്റ്ററുകളിലൊന്ന്, ഒറ്റ രാത്രി കൊണ്ട് ഇറാന് മറുപടി നൽകും’


വാഷിങ്ടൻ∙ ഹോർമുസ് കടലിടുക്കിനു സമീപം അമേരിക്കൻ സൈനിക ഹെലികോപ്റ്റർ തകർത്തത് ഇറാൻ ആണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ ആക്രമണത്തോട് യുഎസ് പ്രതികരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.ഹോർമുസിന് സമീപം യുഎസിന്റെ ആധുനിക അപ്പാച്ചെ ഹെലികോപ്റ്റർ ആണ് തകർന്നത്. ഇതിലെ പൈലറ്റുമാരെ ഡ്രോൺ ബോട്ട് ഉപയോഗിച്ച് രക്ഷപ്പെടുത്തിയതിനു പിന്നാലെ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ട്രംപ് ഇറാനെതിരെ ആരോപണം ഉന്നയിച്ചത്. പൈലറ്റുമാർ സുരക്ഷിതരാണെന്നും പരുക്കേൽക്കാതെ രക്ഷപ്പെട്ടെന്നും ട്രംപ് പറ‍ഞ്ഞു.


Source link

Back to top button