NEWS

നീറ്റ് പുനഃപരീക്ഷ: ‘സൂക്ഷ്മ നിരീക്ഷണം; തയാറെടുപ്പുകൾ പൂർണം’


ന്യൂഡൽഹി∙ ജൂൺ 21ന് നടക്കുന്ന നീറ്റ് പുനഃപരീക്ഷയുടെ തയാറെടുപ്പുകൾ വിലയിരുത്തി കേന്ദ്രവിഭ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. നാഷനൽ ടെസ്റ്റിങ് ഏജൻസിയിലെ ഉദ്യോഗസ്ഥരുമായി മന്ത്രി അവലോകന യോഗം ചേർന്നു. സൈബർ ഭീഷണികൾ നേരിടുന്നതിനായി എല്ലാവിധ തയാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്ന് യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു.‘‘സൈബർ ആക്രമണങ്ങളും ഡിജിറ്റൽ തട്ടിപ്പുകളും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. വിവിധ ഏജൻസികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പ്രശ്നസാധ്യതയുള്ള സംസ്ഥാനങ്ങളുമായി കേന്ദ്ര സർക്കാർ ചർച്ച ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. ’’– മന്ത്രി വ്യക്തമാക്കി.


Source link

Back to top button