NEWS

വീണയ്ക്ക് ഇ.ഡി. സമൻസ്; ‘രക്ഷാപ്രവർത്തകർക്ക്’ മുൻകൂർ ജാമ്യം – പ്രധാന വാർത്തകൾ


മാസപ്പടിക്കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ ടി. വീണയ്ക്ക് ഇ.ഡി സമൻസ് എന്ന റിപ്പോർട്ട് വാർത്താ തലക്കെട്ടുകളിൽ ഇടംനേടി. വീണ ഉൾപ്പെടെ 9 പേർ വെള്ളിയാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമൻസ്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ നടത്തിയ നവകേരള യാത്രയ്ക്കു നേരെ പ്രതിഷേധിച്ചതിനു കെഎസ്‌യു, യൂത്ത് കോൺഗ്രസ് നേതാക്കളെ മുഖ്യന്ത്രിയുടെ സുരക്ഷാസംഘം മർദിച്ച കേസിൽ 5 പ്രതികൾക്കും സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു എന്ന വാർത്തയും ശ്രദ്ധിക്കപ്പെട്ടു. 308 വകുപ്പ് ചേർത്തതിൽ അസ്വഭാവികതയുണ്ടെന്ന് കോടതി വ്യക്തമാക്കി. ഇന്നത്തെ പ്രധാനവാർത്തകൾ ഒരിക്കൽ കൂടി വിശദമായി വായിക്കാം.മാസപ്പടിക്കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ ടി. വീണയ്ക്ക് ഇ.ഡി സമൻസ്. വീണ ഉൾപ്പെടെ 9 പേർ വെള്ളിയാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമൻസ്. സിഎംആർഎൽ എം.ഡി ശശിധരൻ കർത്ത, ജോയിന്റ് മാനേജിങ് ഡയറക്ടർ ശരൺ എസ്. കർത്ത, ചീഫ് ജനറൽ മാനേജർ കെ.എസ്. സുശേഷ് കുമാർ, സിഎംആർഎൽ ജീവനക്കാർ എന്നിവരും സമൻസ് ലഭിക്കുന്നവരുടെ കൂട്ടത്തിലുണ്ട്.ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) ആവശ്യം ഹൈക്കോടതി തള്ളി. തന്ത്രിക്ക് ലഭിച്ച ജാമ്യം നിലനിർത്തിയ കോടതി, എന്നാൽ അദ്ദേഹത്തിന് അനുകൂലമായി കൊല്ലം വിജിലൻസ് കോടതി നടത്തിയ പരാമർശങ്ങൾ പൂർണമായും റദ്ദാക്കി. തന്ത്രിക്കെതിരെ തെളിവില്ലെന്ന കീഴ്ക്കോടതിയുടെ നിരീക്ഷണം അന്വേഷണത്തെ ബാധിക്കുമെന്ന എസ്ഐടിയുടെ വാദം ശരിവച്ചാണ് ജസ്റ്റിസ് എ.ബദറുദ്ദീന്റെ നടപടി.


Source link

Back to top button