NEWS
ബംഗ്ലദേശിൽ നിന്ന് കൊൽക്കത്തയിലേക്ക്, ആധാറും പാനും സ്വന്തമാക്കി കേരളത്തിലേക്ക്; യുവതി പിടിയിൽ

കാസർകോട് ∙ സംസ്ഥാനത്ത് അനധികൃതമായി താമസിച്ചുവരികയായിരുന്ന ബംഗ്ലദേശുകാരിയായ യുവതി പിടിയിൽ. സൽമ കാത്തുൽ (30) എന്ന യുവതിയെയാണ് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ വച്ച് കാഞ്ഞങ്ങാട് പൊലീസ് പിടികൂടിയത്. യുവതി മലപ്പുറത്ത് ഒരു ഹോട്ടലിൽ ജോലി ചെയ്തു വരികയായിരുന്നു. അവിടെ വച്ച് കാഞ്ഞങ്ങാട് സ്വദേശിയെ പരിചയപ്പെട്ടു. ഇയാൾ കാഞ്ഞങ്ങാട്ട് ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞതനുസരിച്ചാണ് എത്തിയതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്.ബംഗ്ലദേശിൽ നിന്ന് കൊൽക്കത്തയിലെത്തിയ യുവതി ആധാർ കാർഡും പാൻ കാർഡും സ്വന്തമാക്കിയ ശേഷമാണ് കേരളത്തിൽ എത്തിയത്. മുമ്പും പലവട്ടം കാഞ്ഞങ്ങാട്ട് എത്തിയതായി പൊലീസിന് വിവരം ലഭിച്ചു. ബംഗ്ലദേശിൽ അമ്മയും രണ്ട് കുട്ടികളുമുണ്ടെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു.
Source link


