LATEST NEWS
‘പാക്കിസ്ഥാന്റെ ആണവ ഭീഷണികളെ ചെറുത്തു; അടുത്ത തവണത്തെ പ്രതികരണം ഇതിലും വലുത്’

ന്യൂഡൽഹി∙ പാക്കിസ്ഥാന്റെ ഹൃദയഭാഗത്തുള്ള ഭീകര കേന്ദ്രങ്ങളെ ആക്രമിച്ചതിലൂടെ അവരുടെ ആണവ ഭീഷണിയെ ഇന്ത്യ ഫലപ്രദമായി ചെറുത്തെന്ന് വൈസ് അഡ്മിറൽ എ.എൻ. പ്രമോദ്. ഓപ്പറേഷൻ സിന്ദൂറിന്റെ വാർഷികത്തോടനുബന്ധിച്ച് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.വിമാനവാഹിനിക്കപ്പലായ വിക്രാന്ത്, കൊൽക്കത്ത, വിശാഖപട്ടണം ക്ലാസ് ഡിസ്ട്രോയറുകൾ തുടങ്ങിയ കപ്പലുകളുടെ പ്രകടനം ഇന്ത്യൻ നാവികസേനയുടെ കരുത്തും സ്വയംപര്യാപ്തതയും തെളിയിച്ചതായും അദ്ദേഹം പറഞ്ഞു. ഈ ദൗത്യം ഒരു അവസാനമല്ല മറിച്ച് ഒരു തുടക്കം മാത്രമാണെന്ന് ലഫ്റ്റനന്റ് ജനറൽ രാജീവ് ഘായ് പറഞ്ഞു. ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം തുടരും. പാക്കിസ്ഥാനെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയും ലക്ഷ്യങ്ങൾ കൈവരിക്കുകയും ചെയ്തു. ആക്രമണം നിർത്താൻ പാക്കിസ്ഥാൻ അഭ്യർഥിച്ചപ്പോഴാണ് ഇന്ത്യ വെടിനിർത്താൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Source link


