NEWS

മുണ്ടക്കൈ– ചൂരൽമല പുനരധിവാസം: ഫണ്ട് വകമാറ്റി സെക്രട്ടേറിയറ്റിലേക്ക് വാങ്ങിയത് 4.32 ലക്ഷത്തിന്റെ ഉപകരണങ്ങൾ


തിരുവനന്തപുരം ∙ വയനാട്ടിലെ മുണ്ടക്കൈ– ചൂരൽമല പുനരധിവാസ പദ്ധതിക്കായുള്ള ദുരന്തനിവാരണ വകുപ്പിന്റെ ഫണ്ടിൽനിന്ന് സെക്രട്ടേറിയറ്റിലെ ഓഫിസിലേക്ക് വാങ്ങിയത് 4.32 ലക്ഷം രൂപയുടെ കംപ്യൂട്ടർ ഉപകരണങ്ങൾ. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത്, ദുരന്ത നിവാരണ വകുപ്പിന്റെ ‘മുൻകരുതൽ ശേഷി വികസന ഫണ്ടിലെ’ പണം മാനദണ്ഡങ്ങൾ ലംഘിച്ച് വകമാറ്റിയതിന്റെ രേഖകൾ പുറത്തുവന്നു. സെക്രട്ടേറിയറ്റിലെ ദുരന്തനിവാരണ വകുപ്പ് ഓഫിസിലേക്ക് 2.82 ലക്ഷം രൂപ ചെലവിട്ട് 6 ലാപ്ടോപ്പുകളും 1.5 ലക്ഷം രൂപ വിലയുള്ള ഫോട്ടോസ്റ്റാറ്റ് മെഷീനുമാണ് വാങ്ങിയത്.ദുരന്ത ബാധിത മേഖലയിലെ ജനങ്ങൾക്ക് ദുരന്ത സാധ്യതാ മുന്നറിയിപ്പ് നൽകുന്നതിനുള്ള അത്യാധുനിക ഉപകരണങ്ങൾ വാങ്ങാനും അടിയന്തര ഘട്ടങ്ങളിൽ സുരക്ഷാ ജീവനക്കാർക്ക് പരിശീലനം നൽകാനുമാണ് മുൻകരുതൽ ശേഷി വികസന ഫണ്ടിലെ പണം ഉപയോഗിക്കുന്നത്. ഈ ഫണ്ടിലെ തുക, വകുപ്പിന്റെ ചെലവുകൾക്കോ ഓഫിസ് ആവശ്യങ്ങൾക്കോ ജീവനക്കാർക്കു ശമ്പളം നൽകാനോ ഉപയോഗിക്കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന നിർദേശമുള്ളതാണ്.


Source link

Back to top button