LATEST NEWS

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു; റിസൾട്ട് ഈ വെബ്സൈറ്റുകളിൽ


ന്യൂഡൽഹി∙ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മൂല്യനിർണയ പ്രക്രിയകളെല്ലാം വേഗത്തിലാണ് നടന്നിരുന്നത്.25 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതിയിരുന്നത്. ഫെബ്രുവരി 17 മുതൽ മാർച്ച് 11 വരെയായിരുന്നു പരീക്ഷ. വിദ്യാർഥികൾക്ക് ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് താഴെ പറയുന്ന വെബ്സൈറ്റുകളിൽനിന്ന് ഫലം അറിയാം. റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി, ജനനത്തീയതി, സെക്യൂരിറ്റി പിൻ എന്നീ വിവരങ്ങളാണ് ഫലം അറിയാൻ വേണ്ടത്. ഔദ്യോഗിക വെബ്സൈറ്റുകൾ കൂടാതെ ഡിജിലോക്കർ മാർഗത്തിലൂടെയും ഫലം അറിയാനും മാർക്ക്ഷീറ്റുകൾ ഡിജിറ്റലായി ഡൗൺലോഡ് ചെയ്യാനുമാകും.


Source link

Back to top button