NEWS
പാക്ക് അധിനിവേശ കശ്മീരിൽ വൻ സംഘർഷം: ഏറ്റുമുട്ടലിൽ 30 മരണം, 200 പേർക്ക് പരുക്ക്

ന്യൂഡൽഹി∙ പാക്ക് അധിനിവേശ കശ്മീരിൽ ജനകീയ കൂട്ടായ്മയായ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (ജെഎഎസി) പ്രവർത്തകരും പാക്കിസ്ഥാൻ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ 30ലേറെപ്പേർ കൊല്ലപ്പെട്ടു. 200ലധികം പേർക്ക് പരുക്കേറ്റെന്നാണ് വിവരം. റാവലക്കോട്ട് നഗരത്തിലാണ് അക്രമം അതിരൂക്ഷമായത്.ജൂലൈ 27-ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 45 സീറ്റുകളിൽ 12 എണ്ണം അഭയാർഥികൾക്കായി മാറ്റിവെച്ചതിനു പിന്നാലെയാണ് ജെഎഎസി പ്രതിഷേധ സമരം തുടങ്ങിയത്. ഇത്തരത്തിൽ സീറ്റുകൾ മാറ്റിവച്ചാൽ അത് പ്രാദേശിക പ്രാതിനിധ്യം കുറയ്ക്കുമെന്ന് അവർ അധികൃതരെ അറിയിച്ചു. ഇതിനു പിന്നാലെ പാക്ക് ഭരണകൂടം ജെഎഎസിയെ തീവ്രവാദ വിരുദ്ധ നിയമപ്രകാരം നിരോധിത സംഘടനയായി പ്രഖ്യാപിച്ചു. പിന്നാലെയാണ് മേഖലയിൽ പ്രതിഷേധം തുടങ്ങിയത്. വെള്ളിയാഴ്ച രാത്രിയുണ്ടായ സംഘർഷത്തിനിടെ ഒരു വ്യാപാരി വെടിയേറ്റ് മരിച്ചതോടെ പ്രതിഷേധം കൂടുതൽ ശക്തമായി.
Source link


