NEWS
ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളെ പൊലീസ് കസ്റ്റഡിയിൽ നൽകി

തിരുവനന്തപുരം∙ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില് റെയ്ഡ് നടത്തി പുറത്തിറങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ആറ് മുതൽ പത്ത് വരെ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ നൽകി. ബുധനാഴ്ച വൈകിട്ട് 5 മണി വരെയാണ് കസ്റ്റഡി. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.കിരൺ, അനിൽകുമാർ, ഷഫീഖ്, ഹരീഷ് കുമാർ, ദിനീത് എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങിയത്. പ്രതികൾ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ഉപയോഗിച്ച ആയുധം കണ്ടെത്തണം, കൂട്ടുപ്രതികളെ തിരിച്ചറിയണം, പ്രതികളുടെ ഗൂഢാലോചന കണ്ടെത്തണം, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ പ്രതികളെ തിരിച്ചറിയണം എന്നീ ആവശ്യങ്ങളാണ് പൊലീസ് കസ്റ്റഡി അപേക്ഷയിൽ ഉന്നയിച്ചത്.
Source link


