‘സംസ്ഥാനത്ത് ഒരു സെൻട്രൽ ജയിൽ കൂടി വേണം’; ജയിൽ പരിഷ്‌കരണത്തിന് നടപടികൾ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: കേരളത്തിലെ ജയിലുകളിൽ തടവുപുള്ളികളുടെ എണ്ണം കൂടുകയാണെന്നും സംസ്ഥാനത്ത് ഒരു ജയിൽ കൂടി ആവശ്യമാണെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സമഗ്രമായ ജയിൽ പരിഷ്‌കരണത്തിന് സർക്കാർ നടപടികൾ ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മൂന്ന് ജയിൽ ഡിഐജിമാർ, ഉദ്യോഗസ്ഥർ എന്നിവരുമായി വിഷയത്തിൽ ചർച്ചനടത്തിയതിനുശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘തടവുപുള്ളികളെ നല്ല മാർഗത്തിലേക്ക് നയിക്കുന്ന തെറ്റുതിരുത്തൽ കേന്ദ്രങ്ങളായാണ് കേരളത്തിലെ ജയിലുകൾ പ്രവർത്തിക്കുന്നത്. തടവുപുള്ളികളുടെ എണ്ണം കൂടുകയാണ്. അതിനാൽ ഒരു സെൻട്രൽ ജയിലിന്റെ കൂടി ആവശ്യം സംസ്ഥാനത്തുണ്ട്. ആധുനികവൽക്കരണത്തിന്റെ പാതയിലൂടെ ജയിലുകൾ മുന്നോട്ട് പോവുകയാണ്’- രമേശ് ചെന്നിത്തല പറഞ്ഞു. ജയിലുകളുമായി ബന്ധപ്പെട്ട് സമഗ്ര പരിഷ്‌കരണം നടപ്പാക്കാനുള്ള ചർച്ചകൾ നടന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Source link
NEWS


