AUTO
1000 കി.മീ റേഞ്ച്, സൂപ്പര്‍ പ്ലഗ് ഇന്‍ ഹൈബ്രിഡുമായി ബിവൈഡ് ഇന്ത്യയിലേയ്ക്ക്

രാജ്യാന്തര വൈദ്യുത കാര്‍ വിപണിയിലെ മുന്‍നിരക്കാരായ ബിവൈഡി ഇന്ത്യയിലേക്ക് അവരുടെ ആദ്യ പ്ലഗ് ഇന്‍ ഹൈബ്രിഡ്(PHEV) മോഡല്‍ അവതരിപ്പിക്കുന്നു. വരുന്ന ജൂണ്‍ ഒമ്പതിനാണ് ആദ്യ പ്ലഗ് ഇന്‍ ഹൈബ്രിഡ് വാഹനത്തെ ഇന്ത്യയിലേക്ക് ബിവൈഡി അവതരിപ്പിക്കുക. നിലവില്‍ പ്രീമിയം വൈദ്യുത കാറുകള്‍ വിദേശത്ത് നിര്‍മിച്ച ശേഷം ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുകയാണ് ബിവൈഡി ചെയ്യുന്നത്. ബിവൈഡിയുടെ വിഖ്യാതമായ ഡിഎം-ഐ സൂപ്പര്‍ പ്ലഗ് ഇന്‍ ഹൈബ്രിഡ് സാങ്കേതികവിദ്യയുമായിട്ടാവും പുതിയ മോഡല്‍ എത്തുക. ബിവൈഡി ആദ്യമായാണ് ഇന്ത്യയില്‍ ഇലക്ട്രിക്ക് അല്ലാത്ത ഒരു പവര്‍ട്രെയിന്‍ അവതരിപ്പിക്കുന്നതു തന്നെ. അതേസമയം ഏതു മോഡലാണ് ജൂണ്‍ ഒമ്പതിന് എത്തുകയെന്ന് ബിവൈഡി ഇപ്പോഴും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അപ്പോഴും ബിവൈഡിയുടെ സൂപ്പര്‍ ഹിറ്റ് മോഡലുകളായ ആറ്റോ 2, സീലയണ്‍ 6 എന്നിവയില്‍ ഏതെങ്കിലും ഒന്നായിരിക്കും ഇന്ത്യയിലെത്തുകയെന്നാണ് പ്രതീക്ഷ. ഈ രണ്ടു മോഡലുകളും ഇന്ത്യയില്‍ പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ആറ്റോ 2 ബിവൈഡി സീലയണ്‍ 6ടൊയോട്ട ഫോര്‍ച്യൂണറിനോട് മത്സരിക്കുന്ന കൂടുതല്‍ വലിപ്പമുള്ള പ്രീമിയം മോഡലാണ് സീലയണ്‍ 6. നാച്ചുറലി അസ്പയേഡ്, ടര്‍ബോ ചാര്‍ജ്ഡ് എന്ജിന് ഓപ്ഷനുകള്‍. 1.5 ലീറ്റര്‍ എന്ജിന് നാച്ചുറലി അസ്പയേഡ് ഫ്രണ്ട് വീല്‍ ഡ്രൈവില്‍ 218ബിഎച്ച്പി കരുത്തും ടര്‍ബോ പെട്രോള്‍ ഓള് വീല്‍ ഡ്രൈവില്‍ 344 ബിഎച്ച്പി കരുത്തും പുറത്തെടുക്കും. പരമാവധി റേഞ്ച് 1,092 കിലോമീറ്റര്‍. ഇതില്‍ ഇവി മോഡില്‍ മാത്രം 140 കിലോമീറ്റര്‍ വരെ ഓടിക്കാനാവും.
Source link


