Site icon onlinekeralanews.com

രാത്രി 7 കഴിഞ്ഞാൽ ഇടുക്കി ജില്ലയിൽ പ്രവേശിക്കാൻ കഴിയാത്ത അവസ്ഥ; മൂന്നാറിനേയും തേക്കടിയേയും ബാധിക്കുന്നു


മൂന്നാർ ∙ ഇടുക്കി ജില്ലയിൽ രാത്രിയാത്രാ നിരോധനമേർപ്പെടുത്തിയ കലക്ടറുടെ തീരുമാനം അംഗീകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളി പറഞ്ഞു. ടൂറിസം കേന്ദ്രങ്ങളിൽ ഉൾപ്പെടെയുള്ള വ്യാപാരികളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നിരോധനം കൊണ്ടു ലക്ഷ്യമിടുന്നത്. മൂന്നാർ, വാഗമൺ, തേക്കടി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഈ ഉത്തരവ് മൂലം ആരും വരാത്ത സ്ഥിതിയാണ്.ലക്ഷങ്ങൾ കടംവാങ്ങി കച്ചവടം നടത്തുന്ന വ്യാപാരികൾ പിടിച്ചു നിൽക്കാൻ കഴിയാത്ത ഗതിയിലാണ്. ടൂറിസം ഇല്ലാതാക്കാൻ ശ്രമിക്കുന്ന ചില ഏജൻസികളുടെ സമ്മർദത്തിനു വഴങ്ങിയാണ് കലക്ടർ ഇത്തരം ഉത്തരവുകൾ ഇറക്കുന്നതെന്നു സംശയിക്കണം. മാസങ്ങൾക്കു മുൻപ് മുറികൾ ബുക്ക് ചെയ്തിട്ടുളള സഞ്ചാരികൾക്ക് ട്രിപ് കാൻസൽ ചെയ്യുകയാണ്. ചികിത്സാ ആവശ്യത്തിന് അയൽ ജില്ലകളിൽ പോയി മടങ്ങുന്നവർക്ക് രാത്രി 7 കഴിഞ്ഞാൽ ജില്ലയിൽ പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയാണ്.


Source link
Exit mobile version