ഒരേ നമ്പറിൽ സ്കൂട്ടറും കാറും, ഇത് വ്യാജനോ? വട്ടം കറങ്ങിയത് ഉടമയും ഉദ്യോഗസ്ഥരും

കാക്കനാട് ∙ ഹരിയാനയിൽ റജിസ്റ്റർ ചെയ്ത കാർ വാങ്ങിയ മലയാളിയും സംശയം തോന്നി കാറിനെതിരെ നടപടിക്കു തുനിഞ്ഞ മോട്ടർ വാഹന ഉദ്യോഗസ്ഥരും പുലിവാൽ പിടിച്ച അവസ്ഥ. ‘വ്യാജ നമ്പർ പ്ലേറ്റു’മായി കാർ പിടിയിലായപ്പോഴാണ് ഉടമയും മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ആശയക്കുഴപ്പത്തിലായത്. വാഹനം വിൽക്കുന്നയാൾക്ക് ആ വാഹനത്തിന്റെ നമ്പർ തന്റെ പുതിയ വാഹനത്തിൽ ഉപയോഗിക്കാമെന്ന ഹരിയാനയിലെ നിയമമാണു പ്രശ്നം സൃഷ്ടിച്ചത്. വിൽക്കുന്ന വാഹനത്തിനു മറ്റൊരു നമ്പർ അനുവദിക്കുകയും ചെയ്യും.റീൽസിലെ കാർ കണ്ടു സംശയം തോന്നിയവർ വെബ്സൈറ്റിൽ പരിശോധിച്ചപ്പോൾ ഇതു ഹരിയാനയിലെ സ്കൂട്ടറിന്റേതാണെന്നു കണ്ടെത്തി. ഇക്കാര്യം മോട്ടർ വാഹന വകുപ്പിനെ അറിയിച്ചു. കാർ വാങ്ങിയ ആളെയും ഹരിയാനയിലെ പഴയ ഉടമയെയും ബന്ധപ്പെട്ട് അന്വേഷിച്ചപ്പോഴാണു സംഗതി കമ്യൂണിക്കേഷൻ ഗ്യാപ്പാണെന്നു ബോധ്യപ്പെട്ടത്. കാറിനു പുതിയ നമ്പർ പ്ലേറ്റ്‌വച്ചു പ്രശ്നം അവസാനിപ്പിച്ചു.
Source link
