Site icon onlinekeralanews.com

എച്ച്എല്‍എല്ലിന്റെ ‘സ്വിച്ച് ടു വെൽവെറ്റ്’ ആർത്തവ ശുചിത്വ അവബോധ ക്യാംപെയ്ന് തുടക്കം


ആർത്തവ ശുചിത്വ ശീലങ്ങൾ പ്രോത്സാഹിപ്പിക്കാനും സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ മെൻസ്ട്രൽ കപ്പുകളുടെ ഉപയോഗത്തെക്കുറിച്ച് സ്ത്രീകളിൽ അവബോധം വളർത്താനും ലക്ഷ്യമിട്ട് എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡ് ‘സ്വിച്ച് ടു വെൽവെറ്റ്’ ക്യാംപെയ്ന് തുടക്കം. ക്യാംപെയ്ന്റെ ആദ്യ ഘട്ടം കേരളത്തിലെ വിവിധ തൊഴിൽ ശാലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഓഫീസുകൾ എന്നിവിടങ്ങളിലാണ് സംഘടിപ്പിക്കുന്നത്. മെൻസ്ട്രൽ കപ്പുകളുടെ സുരക്ഷിതവും ഫലപ്രദവുമായ ഉപയോഗത്തെക്കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനും ആരോഗ്യവിദഗ്ധരുമായി നേരിട്ട് സംവദിക്കുന്നതിനും സ്ത്രീകൾക്ക് ഇത് അവസരമൊരുക്കുന്നു.കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനി രത്ന പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡ്, രാജ്യത്തെ സ്ത്രീകളുടെ ആരോഗ്യ-ആർത്തവ ശുചിത്വ രംഗത്ത് നിർണായക സംഭാവനകൾ നൽകി വരുന്ന സ്ഥാപനമാണ്. മെൻസ്ട്രൽ കപ്പുകളുടെ ഉപയോഗം വഴി ഒറ്റത്തവണ ഉപയോഗിച്ച് കളയുന്ന സാനിറ്ററി പാഡുകളുടെ അളവ് വൻതോതിൽ കുറയ്ക്കാനും പരിസ്ഥിതി മലിനീകരണം തടയാനും സാധിക്കും. ഒരു ആർത്തവ കപ്പ് അഞ്ചോ അതിലധികമോ വർഷം വരെ  ഉപയോഗിക്കാനാകും. ഇത്തരം ശീലങ്ങളിലൂടെ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണവും ഒപ്പം പരിസ്ഥിതി സംരക്ഷണവും ഒരുപോലെ ഉറപ്പാക്കാനും സാധിക്കുന്നു.പാളയം കല്യാൺ സിൽക്സിലായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം. ചടങ്ങിൽ പങ്കെടുത്ത വനിതാ ജീവനക്കാർക്കായി പ്രത്യേക അവബോധ ക്ലാസ് സംഘടിപ്പിക്കുകയും, ആരോഗ്യ വിദഗ്‍ധർ‍ മെൻസ്ട്രൽ കപ്പുകളുടെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും വിശദീകരിക്കുകയും ചെയ്തു. പങ്കെടുത്തവർക്ക് തങ്ങളുടെ സംശയങ്ങൾ നേരിട്ട് ചോദിച്ചറിയാനും പ്രായോഗിക അറിവുകൾ നേടാനും ഇതിലൂടെ സാധിച്ചു.എച്ച്എൽഎൽ പുറത്തിറക്കുന്ന മെൻസ്ട്രൽ കപ്പ് ബ്രാൻഡാണ് ‘വെൽവെറ്റ്’. മെൻസ്ട്രൽ കപ്പുകളിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്ക് സംശയനിവാരണത്തിനായി ഗൈനക്കോളജിസ്റ്റുകൾ ഉൾപ്പെടെയുള്ള ആരോഗ്യവിദഗ്ധരുടെ തുടർച്ചയായ സേവനവും ‘വെൽവെറ്റിലൂടെ’ ലഭ്യമാകും. ഉയർന്ന നിലവാരമുള്ള ‘മെഡിക്കൽ ഗ്രേഡ് സിലിക്കൺ’ ഉപയോഗിച്ച് തിരുവനന്തപുരത്തെ എച്ച്എൽഎല്ലിന്റെ ആക്കുളം ഫാക്ടറിയിലാണ് ഇവ നിർമ്മിക്കുന്നത്. പ്രവർത്തന വിപുലീകരണത്തിന്റെയും രാജ്യത്തുടനീളം ആർത്തവ ശുചിത്വവും സുസ്ഥിരതയും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തിന്റെയും ഭാഗമായി എച്ച്എൽഎൽ മെൻസ്ട്രൽ കപ്പുകളുടെ ഉൽപ്പാദനശേഷി ഗണ്യമായി വർദ്ധിപ്പിച്ചു. ആക്കുളം ഫാക്ടറിയിലെ നിർമ്മാണ സൗകര്യങ്ങൾ വിപുലീകരിക്കുകയും വാർഷിക ഉത്പാദന ശേഷി 50 ലക്ഷം യൂണിറ്റായി ഉയർത്തുകയും ചെയ്തു.


Source link
Exit mobile version