Site icon onlinekeralanews.com

നേതൃമാറ്റം വേണമെന്ന ആവശ്യം തള്ളി; പിണറായിക്കും ഗോവിന്ദനും എതിരായ വിമർശനങ്ങൾ ഒഴിവാക്കി സിപിഎം റിപ്പോർട്ട്


തിരുവനന്തപുരം ∙ സിപിഎമ്മില്‍ നേതൃമാറ്റം വേണമെന്ന കീഴ്ഘടകങ്ങളുടെ ആവശ്യം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താതെ സംസ്ഥാന സെക്രട്ടേറിയറ്റ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും എതിരായ വിമര്‍ശനങ്ങളും ഒഴിവാക്കി. തിരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം വിവിധ ഏരിയാ കമ്മിറ്റികള്‍ ഉള്‍പ്പെടെ കീഴ്ഘടകങ്ങള്‍ നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിക്കുകയും നേതൃമാറ്റം ആവശ്യപ്പെടുകയും ചെയ്തിരുന്നു. താഴേത്തട്ടിലുള്ള അംഗങ്ങള്‍ക്കു വരെ നിര്‍ഭയമായി കാര്യങ്ങള്‍ പറയാന്‍ അവസരം ഉണ്ടായിരിക്കുമെന്നു നേതൃത്വം അറിയിച്ചിരുന്നു. അത്തരത്തില്‍ പറഞ്ഞ അഭിപ്രായങ്ങള്‍ സമന്വയിപ്പിച്ച് സെക്രട്ടേറിയറ്റ് റിപ്പോര്‍ട്ട് തയാറാക്കിയപ്പോള്‍ നേതൃമാറ്റം സംബന്ധിച്ച കാര്യങ്ങള്‍ സൗകര്യപൂര്‍വം ഒഴിവാക്കിയെന്ന ആക്ഷേപമാണുള്ളത്. 


Source link
Exit mobile version