കേരള ബാങ്ക് പിരിച്ചുവിടും? ജില്ലാ ബാങ്കുകളെ തിരിച്ചുകൊണ്ടുവരാൻ ആലോചന, തിരിച്ചുപോക്ക് പ്രയാസം

കോഴിക്കോട് ∙ കേരള ബാങ്ക് ഒഴിവാക്കി ജില്ലാ ബാങ്കുകൾ മടക്കിക്കൊണ്ടു വരുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിൽ. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു രൂപീകരിച്ച കേരള ബാങ്ക് സംസ്ഥാനത്തെ സഹകരണ മേഖലയ്ക്കു കനത്ത തിരിച്ചടിയുണ്ടാക്കി എന്ന സഹകാരികളുടെ അഭിപ്രായം സർക്കാരിന്റെ പരിഗണനയിലുണ്ട്. അതേസമയം റിസർവ് ബാങ്കിന്റെ അനുമതി വാങ്ങി, 13 ജില്ലാ ബാങ്കുകളെ ലയിപ്പിച്ചു, രൂപീകരിച്ച കേരള ബാങ്കിനു തിരിച്ചുപോക്ക് പ്രായോഗികമല്ലെന്നാണ് നിലവിലെ നേതൃത്വത്തിന്റെ നിലപാട്.കിട്ടാത്ത ആനുകൂല്യം, പാഴായ വാഗ്ദാനംനേരത്തേ ജില്ലാ ബാങ്കുകൾ ഉണ്ടായിരുന്നപ്പോൾ പ്രൈമറി ബാങ്കുകൾക്ക് എന്തെങ്കിലും പ്രശ്നങ്ങൾ വന്നാൽ സഹായിക്കാൻ ജില്ലാ ബാങ്കുകൾക്കു കഴിയുമായിരുന്നു. എന്നാൽ കേരള ബാങ്ക് ആയതോടെ റിസർവ് ബാങ്ക് അനുമതിയില്ലാതെ ഒരു ഇടപെടലും നടത്താൻ കഴിയാത്ത സ്ഥിതിയായി.
Source link
