തുടർച്ചയായി കൂടുതൽ കാലം പ്രധാനമന്ത്രി: നെഹ്റുവിനൊപ്പം മോദി

∙ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി തുടർച്ചയായി പ്രധാനമന്ത്രി പദം വഹിക്കുന്നതിന്റെ റെക്കോർഡ് ഇന്ന് (2026 ജൂൺ 9) നരേന്ദ്ര മോദി സ്വന്തമാക്കും. പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിനൊപ്പമാണ് മോദിയെത്തുന്നത്. പ്രധാനമന്ത്രി സ്ഥാനത്ത് തുടർച്ചയായി 4397 ദിവസം (12 വർഷം 14 ദിവസം) ഇന്ന് നരേന്ദ്ര മോദി പൂർത്തിയാക്കും. 2014 മേയ് 26 നാണ് മോദി പ്രധാനമന്ത്രിയായത്. പിന്നീട് 2019 മേയ് 30നും 2024 ജൂൺ 9നും സത്യപ്രതിജ്ഞ ചെയ്തു. >1947 ഓഗസ്റ്റ് 15നാണ് ജവാഹർലാൽ നെഹ്‌റു പ്രധാനമന്ത്രിയായത്. എന്നാൽ ആദ്യ പൊതുതിരഞ്ഞെടുപ്പിനെ തുടർന്ന് നെഹ്‌റു പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് 1952 മേയ് 13നാണ്. അന്നു മുതൽ 1964 മേയ് 27ന് അന്തരിക്കുന്നതുവരെ തുടർച്ചയായി 4397 ദിവസം അദ്ദേഹം പ്രധാനമന്ത്രിപദം വഹിച്ചു. 1957ലും 1962ലും തുടർഭരണം ലഭിച്ചു.
Source link
