LIFESTYLE
32 നിലകളുള്ള കെട്ടിടത്തിൽ ’34-ാം നില’യിലെ ഫ്ലാറ്റ് വാങ്ങി! ലക്ഷങ്ങൾ നഷ്ടപ്പെട്ട് യുവാവ് നിയമക്കുരുക്കിൽ

32 നിലകൾ മാത്രമുള്ള പുതിയ പാർപ്പിട സമുച്ചയത്തിൽ ’34-ാം നിലയിലെ’ ഫ്ലാറ്റ് വാങ്ങി യുവാവ് വഞ്ചിക്കപ്പെട്ടു. ചൈനയിലെ ഷാൻസി പ്രവിശ്യയിലെ ഷിയാൻ നഗരത്തിന് സമീപമുള്ള ഗ്രാമത്തിൽ 2013ലാണ് ‘ഷെൻ’ എന്ന് പേരുള്ള യുവാവ് ഫ്ലാറ്റ് വാങ്ങിയത്. കുറഞ്ഞ വിലയ്ക്ക് വീട് സ്വന്തമാക്കാൻ ഗ്രേ മാർക്കറ്റിനെ ആശ്രയിച്ച ഷെന്നിന് ഒടുവിൽ പണവും ഫ്ലാറ്റും നഷ്ടപ്പെട്ട് കോടതി കയറേണ്ടി വന്നു.90 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഫ്ലാറ്റിനായി ചതുരശ്ര മീറ്ററിന് 2,646 യുവാൻ (ഏകദേശം 37,300 രൂപ) നിരക്കിലാണ് ഷെൻ കരാറൊപ്പിട്ടത്. അക്കാലത്തെ ശരാശരി വിപണി വിലയുടെ മൂന്നിലൊന്ന് മാത്രമായിരുന്നു ഇത്.എന്താണ് ‘ലിമിറ്റഡ് പ്രോപ്പർട്ടി റൈറ്റ്സ്’?ചൈനയിലെ നഗരവൽക്കരണത്തിന്റെ ഭാഗമായി ഗ്രാമങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന ഭൂമിയിൽ നിയമവിരുദ്ധമായി നിർമിക്കുന്ന കെട്ടിടങ്ങളെയാണ് ‘ലിമിറ്റഡ് പ്രോപ്പർട്ടി റൈറ്റ്സ്’ ഉള്ള ഫ്ലാറ്റുകൾ എന്ന് വിളിക്കുന്നത്. ഇവയ്ക്ക് നിയമപരമായ സുരക്ഷിതത്വമില്ലാത്തതിനാൽ മറിച്ചുവിൽക്കാൻ സാധിക്കില്ല. ആവശ്യമായ അനുമതിപത്രങ്ങൾ പിന്നീട് ശരിയാക്കി നൽകാമെന്ന് ഡെവലപ്പർമാർ വിശ്വസിപ്പിച്ചാണ് ഇത്തരം ഫ്ലാറ്റുകൾ വിൽക്കുന്നത്. വിലക്കുറവ് കാരണം ഒട്ടനവധി സാധാരണക്കാരാണ് ഇത്തരം കെണികളിൽ ചെന്നുപെടുന്നത്.തട്ടിപ്പ് പുറത്തായത് ഇങ്ങനെ…2013ൽ 117,700 യുവാൻ (ഏകദേശം 16.60 ലക്ഷം രൂപ) അഡ്വാൻസ് നൽകിയ ഷെന്നിന് 2015ൽ ഫ്ലാറ്റ് കൈമാറാമെന്നായിരുന്നു ഡെവലപ്പർമാരുടെ വാഗ്ദാനം. എന്നാൽ പറഞ്ഞ സമയത്ത് നിർമാണം പൂർത്തിയായില്ല. തുടർന്ന് 2017ൽ കെട്ടിടം പൂർത്തിയായെന്നും ബാക്കി തുക നൽകണമെന്നും കമ്പനി ആവശ്യപ്പെട്ടു. എന്നാൽ താക്കോൽ ലഭിച്ച ശേഷം പണം നൽകാമെന്ന് ഷെൻ നിലപാടടുത്തു. മാസങ്ങൾക്ക് ശേഷമാണ് ഞെട്ടിക്കുന്ന ആ വിവരം കമ്പനി ഷെന്നിനെ അറിയിക്കുന്നത്, അദ്ദേഹം ഫ്ലാറ്റ് ബുക്ക് ചെയ്ത കെട്ടിടത്തിന് ആകെ 32 നിലകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ! പകരം 32-ാം നിലയിൽ ഒരു ഫ്ലാറ്റ് നൽകാമെന്ന് കമ്പനി പറഞ്ഞെങ്കിലും ആ സമയത്ത് ഷെന്നിന്റെ പക്കൽ ബാക്കി പണം ഉണ്ടായിരുന്നില്ല. രണ്ടുമാസം കഴിഞ്ഞ് ചെന്നപ്പോഴാകട്ടെ ആ ഫ്ലാറ്റും കൈവിട്ടുപോയിരുന്നു.
Source link
CINEMA
CINEMA


