Site icon onlinekeralanews.com

സൗരക്കാറ്റിൽനിന്ന് ഭൂമിയെ രക്ഷിക്കാൻ ബഹിരാകാശത്ത് കൂറ്റൻ പ്രതിരോധ മതിൽ; ‘സ്റ്റോംവാൾ’ പദ്ധതി


ഏറ്റവും വിനാശകാരിയായ കൊടുങ്കാറ്റുകൾ രൂപപ്പെടുന്നത് ഭൂമിയുടെ അന്തരീക്ഷത്തിലല്ല. ഏകദേശം 15 കോടി കിലോമീറ്റർ  അകലെ, സൂര്യന്റെ ഉപരിതലത്തിലാണ് . സൗരജ്വാലകളും (സോളർ ഫ്ലെയർ) സൗരക്കാറ്റിൽനിന്നുള്ള ശക്തമായ കണങ്ങളുടെ പ്രവാഹവും ഭൂമിയുടെ കാന്തികമണ്ഡലത്തിൽ വന്നിടിക്കുമ്പോൾ ബഹിരാകാശ കാലാവസ്ഥയിൽ മാറ്റമുണ്ടാകും. ഇത് ഭൂമിയിലും ചുറ്റുമുള്ള സാങ്കേതികവിദ്യകളെ പ്രതികൂലമായി ബാധിക്കുന്നു. ഈ പ്രതിഭാസങ്ങൾ റേഡിയോ ആശയവിനിമയ സംവിധാനങ്ങളെ നിശ്ചലമാക്കുകയും ജിപിഎസ് സംവിധാനങ്ങളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ഉപഗ്രഹങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും വൈദ്യുത ഗ്രിഡുകളെ തകരാറിലാക്കുകയും ചെയ്യാം.ആധുനിക ജീവിതം ഉപഗ്രഹങ്ങളെയും ഇലക്ട്രോണിക് ഉപകരണങ്ങളെയും കൂടുതൽ ആശ്രയിക്കുന്നതിനാൽ ഇത്തരം ഭീഷണികളുടെ വ്യാപ്തി വളരെക്കൂടുതലാണ്. ഈ സ്ഥിതി മാറ്റാൻ ലക്ഷ്യമിടുന്ന ഒരു പുതിയ ആശയം ഉയർന്നുവന്നിരിക്കുകയാണ്. അപകടകരമായ സൗരപ്രതിഭാസങ്ങൾക്കെതിരെ ഭൂമിയുടെ സ്വാഭാവിക പ്രതിരോധ കവചം ശക്തിപ്പെടുത്താൻ കഴിയുമോ എന്നാണ് ഗവേഷകർ പരിശോധിക്കുന്നത്.കംപ്യൂട്ടർ സിമുലേഷനുകൾ അനുസരിച്ച്, ഈ മാർഗത്തിലൂടെ വലിയൊരു ഭൗമകാന്തിക കൊടുങ്കാറ്റിന്റെ തീവ്രത 50 ശതമാനം വരെ കുറയ്ക്കാനാകും.ഭൂമിയുടെ മുകളിലെ അന്തരീക്ഷത്തിൽനിന്നുള്ള ചെറിയ അളവിലുള്ള പദാർഥങ്ങൾ സ്വാഭാവികമായി പുറത്തേക്ക് സഞ്ചരിച്ച്, ഗ്രഹത്തെ സംരക്ഷിക്കുന്ന കാന്തികമണ്ഡലത്തിലേക്ക് എത്താറുണ്ട്.പദ്ധതി പ്രകാരം, ആറ് ബഹിരാകാശ പേടകങ്ങൾ ഭൂമിയുടെ ഭ്രമണത്തിന് ആനുപാതികമായി ജിയോസിൻക്രണസ് ഭ്രമണപഥത്തിൽ ഭൂമിയെ വലംവയ്ക്കും.ഓരോ പേടകത്തിലും ബേരിയം അല്ലെങ്കിൽ ലിഥിയം പോലുള്ള രാസവസ്തുക്കൾ അടങ്ങിയ ‘മാസ്-ലോഡിങ്’ പദാർഥങ്ങൾ ഉണ്ടാകും.ബഹിരാകാശത്ത് തുറന്നുവിടുമ്പോൾ, ഫോട്ടോഅയോണൈസേഷൻ എന്ന പ്രക്രിയയിലൂടെ ഈ പദാർഥങ്ങൾക്ക് ഇലക്ട്രിക് ചാർജ് ലഭിക്കും.


Source link
Exit mobile version