NEWS
തമിഴ്നാട്ടിൽനിന്ന് ഭിക്ഷാടനത്തിന് എത്തിച്ച കുട്ടികൾക്കു ക്രൂരമർദനം; രക്ഷപ്പെട്ടോടിയ 14 വയസ്സുകാരൻ പൊലീസിൽ അഭയം തേടി

ഹരിപ്പാട് ∙ പിതാവിന്റെ അനുജൻ ഭിക്ഷാടനത്തിന് അയച്ച 14 വയസ്സുകാരൻ മർദനം സഹിക്കാനാകാതെ പൊലീസിൽ അഭയം തേടി. അനുജനും ക്രൂരത നേരിടുകയാണെന്നു തമിഴ്നാട് തൂത്തുക്കുടി സ്വദേശിയായ കുട്ടി പൊലീസിനോടു പറഞ്ഞു. രക്ഷപ്പെട്ടു റെയിൽവേ സ്റ്റേഷനിലെത്തിയ കുട്ടിയുടെ കരച്ചിൽ കണ്ടു യാത്രക്കാർ പൊലീസിൽ അറിയിക്കുകയായിരുന്നു. ചൈൽഡ്ലൈൻ അധികൃതരുമായി ബന്ധപ്പെട്ടതിനെ തുടർന്നു കുട്ടിയെ ബാലഭവനിലാക്കി.പൊലീസ് തിരഞ്ഞെങ്കിലും പിതാവിന്റെ അനുജൻ അന്തോണിയെയും ഇളയ കുട്ടിയെയും കണ്ടെത്താനായില്ല. കുട്ടി ഓടിപ്പോയെന്നു മനസ്സിലാക്കി കടന്നുകളഞ്ഞതാകാമെന്നു പൊലീസ് സംശയിക്കുന്നു. അന്തോണിയോടൊപ്പം വേറെയും ആളുകളുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
Source link


