Site icon onlinekeralanews.com

മമ്മൂട്ടി ഇംഗ്ളണ്ടിൽ, നിതീഷ് സഹദേവ് ചിത്രത്തിന് 100 ദിവസത്തെ ഡേറ്റ്

നിതീഷ് സഹദേവ് ചിത്രത്തിന് 100 ദിവസത്തെ ഡേറ്റ്

സ്വകാര്യ സന്ദർശനത്തിന് കുടുംബസമേതം വിദേശത്താണ് മെഗാസ്റ്റാർ മമ്മൂട്ടി. ഒരാഴ്ച വിദേശത്ത് കഴിയുന്ന മമ്മൂട്ടി മേയ് 13ന് ഇംഗ്ളണ്ടിലെ മാഞ്ചെസ്റ്ററിൽ അഞ്ചാമത് ആനന്ദ് ടിവി ഫിലിം അവാർഡ് ചടങ്ങിൽ പങ്കെടുക്കും. ആനന്ദ് ടിവി അവാർഡ് ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി കൂടിയാണ് മമ്മൂട്ടിയുടെ വിദേശ യാത്ര.മാഞ്ചസ്റ്ററിലെ ഐക്കണിക് 02 അപ്പോളോയിൽ ആണ് അവാർഡ് ദാനം നടക്കുക. മമ്മൂട്ടിയോടൊപ്പം വൻനിര അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കും

മനോജ് കെ. ജയൻ, ഭാവന, സുരാജ് വെഞ്ഞാറമൂട്, ഉണ്ണിമുകുന്ദൻ, അനശ്വര രാജൻ,നിഖില വിമൽ, റിയഷിബു, ടിനിടോം, കൈലാഷ്, രമേഷ് പിഷാരടി, എം.എൽ. എ തുടങ്ങിയവരോടൊപ്പം ഗായകരായ എം.ജി ശ്രീകുമാർ, സിതാര കൃഷ്ണകുമാർ എന്നിവരും പങ്കെടുക്കുന്നുണ്ട്. ജൂൺ 15ന് കൊച്ചിയിൽ മമ്മൂട്ടി മടങ്ങിയെത്തും എന്നാണ് വിവരം. 18ന് ധനുഷ് ചിത്രത്തിൽ ജോയിൻ ചെയ്യാനാണ് ഒരുങ്ങുന്നത് . ഇൗ ഷെഡ്യൂളോടെ ധനുഷ് ചിത്രത്തിൽ മമ്മൂട്ടിയുടെ രംഗങ്ങൾ പൂർത്തിയാകും. ജൂലായിൽ നിതീഷ് സഹദേവിന്റെ ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. നിതീഷ് സഹദേവ് ചിത്രത്തിന് 100 ദിവസത്തെ ഡേറ്റാണ് മമ്മൂട്ടി നൽകിയിട്ടുള്ളത്. തുടർന്ന് ഖാലിദ് റഹ്മാന്റെ മട്ടാഞ്ചേരി മാഫിയ ആണ് മമ്മൂട്ടിയെ കാത്തിരിക്കുന്ന പ്രോജക്ട്. ആസിഫ് അലി , നസ്ളിൻ എന്നിവരാണ് മട്ടാഞ്ചേരി മാഫിയയിലെ മറ്റു പ്രധാന താരങ്ങൾ.

ഗ്യാങ്‌സ്റ്റർ കോമഡി ആക്ഷൻ എന്റർടെയ്‌നറാണ് മട്ടാഞ്ചേരി മാഫിയ. ഉണ്ട എന്ന സിനിമയ്ക്കുശേഷം മമ്മൂട്ടി- ഖാലിദ് റഹ്മാൻ കൂട്ടുകെട്ടിലെ രണ്ടാമത്തെ സിനിമ എന്ന പ്രത്യേകത കൂടിയുണ്ട്. ഖാലിദ് റഹ്മാൻ പങ്കാളിയായ പ്ളാൻ മി മോഷൻ പിക്ചേഴ്സും ബി. രാകേഷിന്റെ യൂണിവേഴ്സൽ സിനിമാസും ചേർന്നാണ് നിർമ്മാണം. നിയോഗ് കൃഷ്ണ, ഷരഫു , സുഹാസ്, തസ്‌റീഖ് അബ്ദുൾ സലാം എന്നിവർ ചേർന്നാണ് തിരകഥ. സംഗീതം റെക്സ് വിജയൻ, ബി.ജി.എം സുഷിൻ ശ്യാം, ക്യാമറ ജിംഷി ഖാലിദ്, എഡിറ്റർ നൗഫൽ അബ്ദുല്ല, മേക്കപ്പ് റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്.


Source link
Exit mobile version