AUTO
ശബ്ദത്തേക്കാൾ വേഗം, കുതിച്ചുയർന്ന് നാസയുടെ എക്സ്-59; ‘ശബ്ദമില്ലാത്ത സൂപ്പർസോണിക്’ പരീക്ഷണവും വിജയകരം

ആഗോള വ്യോമയാന മേഖലയെ അമ്പരപ്പിച്ചുകൊണ്ട് നാസയുടെ അത്യാധുനിക എക്സ്-59 ജെറ്റ് വിമാനം ആദ്യ സൂപ്പർസോണിക് പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ശബ്ദത്തിന്റെ വേഗം മറികടന്ന് ചരിത്രം കുറിച്ച ഈ സുപ്രധാന നേട്ടം ജൂൺ 5 വെള്ളിയാഴ്ചയാണ് കൈവരിച്ചത്. ആദ്യ പറക്കൽ നടത്തി ആറ് മാസങ്ങൾക്ക് ശേഷമാണ് ശാസ്ത്ര ലോകം കാത്തിരുന്ന ഈ വൻ കുതിച്ചുചാട്ടം. വാണിജ്യ വ്യോമയാന രംഗത്ത് വൻ മാറ്റങ്ങൾക്ക് വഴിതുറക്കാൻ കെൽപ്പുള്ള ‘ക്വയറ്റ് സൂപ്പർസോണിക്’ (ശബ്ദമില്ലാത്ത അതിവേഗ പറക്കൽ) സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായാണ് നാസ എക്സ്-59 ഡിസൈൻ ചെയ്തിരിക്കുന്നത്. ഇത് ചരിത്ര നിമിഷംകലിഫോർണിയയിലെ പ്രശസ്തമായ എഡ്വേർഡ്സ് എയർഫോഴ്സ് ബേസിൽ നിന്നാണ് എക്സ്-59 ചരിത്രത്തിലേക്കുള്ള യാത്ര ആരംഭിച്ചത്. നാസയുടെ പ്രമുഖ ടെസ്റ്റ് പൈലറ്റായ ജിം ‘ക്ലൂ’ ലെസ്സ് ആയിരുന്നു വിമാനം നിയന്ത്രിച്ചത്. കലിഫോർണിയ പ്രാദേശിക സമയം രാവിലെ 11.08ന് വിമാനം ടേക്ക് ഓഫ് ചെയ്തു. ആകെ 81 മിനിറ്റ് നീണ്ടുനിന്ന പരീക്ഷണ പറക്കലിനൊടുവിൽ വിമാനം സുരക്ഷിതമായി എഡ്വേർഡ്സ് ബേസിൽ തന്നെ തിരിച്ചിറങ്ങി.ഇനി ലക്ഷ്യം ‘1.4 മാക്’ഈ ചരിത്ര വിജയത്തിൽ മാത്രം ഒതുങ്ങിനിൽക്കാൻ നാസയുടെ ശാസ്ത്രജ്ഞർ തയാറല്ല. വരും ദിവസങ്ങളിൽ തന്നെ വിമാനത്തിന്റെ ശേഷി കൂടുതൽ പരിശോധിക്കുന്നതിനായുള്ള അടുത്ത ഘട്ട പരീക്ഷണങ്ങളിലേക്ക് സംഘം കടക്കും. ‘മിഷൻ കണ്ടീഷൻസ്’ എന്ന് പേരിട്ടിരിക്കുന്ന അടുത്ത പറക്കലിൽ വിമാനത്തെ 55,000 അടി ഉയരത്തിലേക്കും മാക് 1.4 വേഗത്തിലേക്കും എത്തിക്കാനാണ് നാസ പദ്ധതിയിടുന്നത്.
Source link


