NEWS

‘ബക്കിങാം കൊട്ടാരത്തിൽ അത്താഴവിരുന്ന്, രാജകുമാരിയുടെ ജന്മദിനത്തിലും പങ്കെടുത്തു’; വെളിപ്പെടുത്തി എപ്സ്റ്റീൻ കേസിലെ അതിജീവിത


വാഷിങ്ടൻ ∙ യുഎസ് ജനപ്രതിനിധി സഭയുടെ ഓവർസൈറ്റ് കമ്മിറ്റിക്ക് മുന്നിൽ നിർണായക വെളിപ്പെടുത്തൽ നടത്തി കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ ലൈംഗിക ചൂഷണത്തിനിരയായ സാറ കെല്ലൻ. മുൻ ബ്രിട്ടീഷ് രാജകുമാരൻ ആൻഡ്രൂ മൗണ്ട്ബാറ്റൺ വിൻസറുടെ (പ്രിൻസ് ആൻഡ്രു) ബക്കിങാം കൊട്ടാരത്തിലെ സ്വകാര്യ അപ്പാർട്ട്മെന്റിൽ തങ്ങൾ അത്താഴവിരുന്നിലും 2006ൽ വിൻസർ കാസിലിൽ നടന്ന ബിയാട്രിസ് രാജകുമാരിയുടെ പതിനെട്ടാം ജന്മദിനാഘോഷത്തിലും പങ്കെടുത്തിരുന്നുവെന്നാണ് സാറ വെളിപ്പെടുത്തിയത്. എപ്സ്റ്റീൻ ലൈംഗികമായി ചൂഷണം ചെയ്യുകയും കടത്തുകയും ചെയ്ത ഒരു സ്ത്രീ, ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക വസതികൾ സന്ദർശിച്ചതിനെക്കുറിച്ച് പരസ്യമായി വെളിപ്പെടുത്തുന്നത് ഇതാദ്യമാണ്.കഴിഞ്ഞ മാസം അവസാനമായിരുന്നു സാറ കെല്ലൻ മൊഴി നൽകിയത്. ആൻഡ്രു രാജകുമാരന്റെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമൊന്നും താൻ കണ്ടിട്ടില്ലെന്ന് സാറ കെല്ലൻ പറഞ്ഞു. എപ്സ്റ്റീനുമായുള്ള സൗഹൃദത്തെ തുടർന്ന് ഉയർന്ന ആരോപണങ്ങളെത്തുടർന്ന് ആൻഡ്രുവിന്റെ രാജപദവികൾ നേരത്തെ നീക്കിയിരുന്നു. ലൈംഗികക്കടത്ത് കേസിൽ നിലവിൽ 20 വർഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന എപ്സ്റ്റീന്റെ കൂട്ടാളി ഗിസ്ലൈൻ മാക്സ്വെൽ തന്നെ ലൈംഗികമായും മാനസികമായും ചൂഷണം ചെയ്തതായി സാറ പറഞ്ഞു. എപ്സ്റ്റീനെ ലൈംഗിക കുറ്റവാളിയാക്കി മാറ്റിയെടുത്തതും പണം എങ്ങനെ ഉപയോഗിക്കണമെന്ന് പഠിപ്പിച്ചതും മാക്സ്‌വെല്ലാണെന്ന് അവർ കുറ്റപ്പെടുത്തി.


Source link

Back to top button