Site icon onlinekeralanews.com

ക്യൂബൻ തീരത്തെ കടലിൽ ശക്തമായ ഭൂചലനം; ഫ്ലോറിഡയിലും പ്രകമ്പനം, ജനങ്ങൾ പരിഭ്രാന്തിയിൽ


ഹവാന∙ ക്യൂബൻ തീരത്തെ കടലിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.1 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആളപായമോ വലിയ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.ഭൂകമ്പത്തെ തുടർന്ന് ക്യൂബയുടെ തലസ്ഥാനമായ ഹവാനയിലെ കെട്ടിടങ്ങൾ കുലുങ്ങുകയും അമേരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റിൽ വിവിധ ഭാഗങ്ങളിൽ പ്രകമ്പനം അനുഭവപ്പെടുകയും ചെയ്തു. ക്യൂബയിലെ മാന്റുവ നഗരത്തിൽ നിന്നും ഏകദേശം 65 മൈൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറായി കടലിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അടയാളപ്പെടുത്തിയിരിക്കുന്നത്. ഭൂനിരപ്പിൽ നിന്നും ഏകദേശം 10 കിലോമീറ്റർ മാത്രം താഴ്ചയിലാണ് സംഭവം. ഭൂചലനങ്ങൾ അനുഭവപ്പെടാത്ത ഫ്ലോറിഡയിൽ വരെ പ്രകമ്പനം ഉണ്ടായത് ജനങ്ങളെ കൂടുതൽ പരിഭ്രാന്തരാക്കി. മിയാമി, ഒർലാൻഡോ, ടാമ്പ, ജാക്സൺവിൽ തുടങ്ങിയ പ്രമുഖ നഗരങ്ങളിലെല്ലാം നേരിയ കുലുക്കം അനുഭവപ്പെട്ടതായി യു.എസ്. ജിയോളജിക്കൽ സർവേ സ്ഥിരീകരിച്ചിട്ടുണ്ട്. 


Source link
Exit mobile version